Timely news thodupuzha

logo

വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണം, വയോധികന് പരിക്കേറ്റു

കൽപ്പറ്റ: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്. ശനിയാഴ്ച രാവിലെയാണ് വയോധികനു നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയൽ സ്വദേശി മരക്കച്ചവടക്കരാനായ ബീരാനാണ് പരിക്കേറ്റത്. വനത്തിനോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി എത്തിയ ബീരാനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ആൾ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു. മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ സ്ഥലത്ത് നേരത്തെയും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ബീരാന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *