Timely news thodupuzha

logo

കേന്ദ്ര സർക്കാർ തയാറാക്കിയ പുതിയ ക്രിമിനൽ നിയമ സംഹിത ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, എവിഡൻസ് ആക്റ്റ് എന്നിവയ്ക്കു പകരം കേന്ദ്ര സർക്കാർ തയാറാക്കിയ പുതിയ ക്രിമിനൽ നിയമ സംഹിത ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരും.

ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ ശനിയാഴ്ച പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിങ്ങനെയായിരിക്കും പുതിയ നിയമ സംഹിതകൾ അറിയപ്പെടുക.1860ൽ തയാറാക്കിയതാണ് ഇന്ത്യൻ പീനൽ കോഡ്.

കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യർ 1973ലുള്ളതാണ്. ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872ലും. ഇതിനു പകരം കൊണ്ടു വന്ന മൂന്ന് നിയമസംഹിതകൾ കഴിഞ്ഞ വർഷം പാർലമെന്‍റ് പാസാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *