Timely news thodupuzha

logo

പത്തനംതിട്ടയിൽ നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി

പത്തനംതിട്ട: കെ.പി.സി.സി സമരാഗ്നി ജാഥയുടം ഭാഗമായി പത്തനംതിട്ടയിൽ നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി.

കെ സുധാകരന്‍റെ പരസ്യ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ സുധാകരനും വി.ഡി സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡി.സി.സി വ്യക്തമാക്കിയത്.

എന്നാൽ ഇത് ഒഴിവാക്കിയതായി പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി സതീശന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ഇന്ന് കോൺഗ്രസിന്‍റെ സമരാഗ്നി ജാഥ പത്തനംതിട്ടയിൽ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ കെ. സുധാകരനും വി.ഡി സതീശനും ചേർന്ന് ജനകീയ ചർച്ച സദസ്സ് പത്തനംതിട്ടയിൽ നടത്തിയ ശേഷം ഇരു നേതാക്കളും കൊട്ടാരക്കരയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുമെന്നാണ് അറിയിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *