കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 71831 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എല്ലാവരും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആശംസകൾ കൊണ്ട് പൊതിയുമ്പോൾ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനായ മുഹമ്മദ് ഹാഷിമിനെ കുറിച്ച് പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ ഹൃദയാഹാരിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ ഭൂമിയിൽ എന്‍റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവന്‍റെ നെറുകയിൽ ഉമ്മ വയ്ക്കുന്നു. ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പാടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
ഫുൾ മാർക്ക് ലഭിക്കാത്തതിൽ കുട്ടികളെ വഴക്ക് പറയുന്ന മാതാപിതാക്കളുള്ള ഇന്നിന്‍റെ സമൂഹത്തിൽ മുഹമ്മദ് അബ്ബാസ് എന്ന പിതാവ് ഏവർക്കും മാതൃകയാകുന്നു. മാതാപിതാക്കൾ എങ്ങനെയാകണം എന്നതിന്‍റെ തെളിവാണ് മുഹമ്മദ് അബ്ബാസ് എന്ന പിതാവ്.
കുറിപ്പ് ഇങ്ങനെ: ഫുൾ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ് , ബാക്കി എയും , ബിയും. ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും, കഴിച്ച പാത്രങ്ങൾ കഴുകുകയും, സ്വന്തം കിടപ്പാടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന് ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു.
ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നെറുകയിൽ ഉമ്മ വയ്ക്കുന്നു. ജീവിതത്തിലെ യഥാർഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും, മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ മുഹമ്മദ് ഹാഷിമിന്‍റെ ഉപ്പ, അബ്ബാസ്.