Timely news thodupuzha

തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ സി.പി.ഐ.എം മത്സരിക്കും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സി.പി.ഐ.എം രണ്ട് സീറ്റിൽ മത്സരിക്കും. ഡി.എം.കെയുമായുള്ള സീറ്റ് ധാരണ പൂർത്തിയായെന്നും ഏത് മണ്ഡ‍ലത്തിൽ മത്സരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ അറിയിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിൽ നിന്ന് സി.പി.ഐ.എം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.

കോയമ്പത്തൂരിൽ നിന്ന്‌ റ്റി നടരാജനും മധുരയിൽ നിന്ന്‌ സു വെങ്കിടേശനും എം.പിയായി. 39 സീറ്റിൽ 38 സീറ്റും നേടി ഡി.എം.കെ മുന്നണി വൻ വിജയം നേടി.

Leave a Comment

Your email address will not be published. Required fields are marked *