Timely news thodupuzha

logo

Month: June 2024

1xbet Azerbaycan İdman Üzrə Onlayn Mərclər ᐉ Bukmeker Şirkəti 1xbet Giriş ᐉ Aze 1xbet Co » กองกำลังพลฐานทัพเรือสัตหีบ

1xbet Azerbaycan İdman Üzrə Onlayn Mərclər ᐉ Bukmeker Şirkəti 1xbet Giriş ᐉ Aze 1xbet Co » กองกำลังพลฐานทัพเรือสัตหีบSaytın mobil versiyası şəxsi hesabınıza, ödəniş sisteminizə və bonuslarınıza girişi təmin edir. Content Bahis Şirkətinin Lisenziyası 👍 Bahis Çeşitliliği Bahis Proqramının Funksionallığı Vtomobil Xbet – 1xbet Apk – 1xbet Android – Ios – Indir Obrazli Hesabın Doldurulması Və Pul …

1xbet Azerbaycan İdman Üzrə Onlayn Mərclər ᐉ Bukmeker Şirkəti 1xbet Giriş ᐉ Aze 1xbet Co » กองกำลังพลฐานทัพเรือสัตหีบ Read More »

Mostbet In Turke

Mostbet In Turkey Nostrabet Linkedinde: Mostbet Türkiye Lovely Bonanza » Kazanma Stratejileri & Demo Content Mostbet Türkiye 2022 Adresi 1xbit Bahis Sitesi Güncel Giriş Adres Online Spor Bahisleri Şirketi Empieza Casino Mostbet Oyna: Spor Ve Casino Bahisleri Mostbet Türkiye Bahis Şirketi » Giriş Yap Ve Oyna Mostbet On Line Casino Tr Nasıl Giriş Yapılır, Online …

Mostbet In Turke Read More »

Où Chercher Des Informations Sur 1xbet Au Sénéga

Où Chercher Des Informations Sur 1xbet Au Sénégal 1xbet Actualité Au Sénégal, Politique, Économie, Sport Content Restez Rentable Avec L’hyper Bonus Garanti 1xbet С’est Le Temperature De Jouer Aux Meilleures Machines À Sous Et Aux Meilleurs Jeux Instructions Pour Votre Téléchargement Sur Le Portail Web Officiel Conditions Et Comment Retirer The Bonus De Bienvenue De …

Où Chercher Des Informations Sur 1xbet Au Sénéga Read More »

온라인 스포츠 베팅 사이트 원엑스벳

온라인 스포츠 베팅 사이트 원엑스벳” 1xbet 원엑스벳유사사이트 주의, 가입방법 Content 경기 형식 원엑스벳 스포츠 게임 Stake : 최고의 암호화폐 합법 롤 토토 사이트 어떤 이벤트에 라이브로 베팅을 할 수 있습니까? 의 이벤트를 포함하는 조합 베팅에 베팅하세요 🥇1xbet 베팅 회사 — 무엇이 궁금하세요? 라이브 베팅- 경기중인 스포츠에 베팅하기 라이브 베팅이란? 베팅은 어디에서 하나요? Bet 모바일 앱을 …

온라인 스포츠 베팅 사이트 원엑스벳 Read More »

ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

ആലക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും കലയന്താനി വി.എഫ്.പി.സി.കെ വിപണി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ്‌ കാവാലം ഉദ്ഘാടനം നിർവഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണവും ചർച്ചയും നടത്തി. ഞാറ്റുവേല ചന്തയോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ നേഴ്സറിയിൽ ഉത്പാദിപ്പിച്ച കമുകിൻ തൈകൾ, കർഷകരുത്പാദിപ്പിച്ച ജൈവ വളങ്ങൾ(ജീവാമൃതം, ഖന ജീവാമൃതം), …

ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി Read More »

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി

തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെൻറിൻറെ നിലപാടുകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡി.ഡി ഓഫീസ് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ശ്രമങ്ങളാണ് ഗവൺമെൻറ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അത്തരം ശ്രമങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ അദ്ദേഹം …

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി Read More »

തൊടുപുഴ മുൻസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും; ഷിബിലി സാഹിബ്

തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുമെന്ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പ്രസ്താവിച്ചു. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ യു.ഡി.എഫ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുനിസിപ്പൽ ചെയർമാൻ കൈക്കൂലി കേസിൽ പ്രതിയാവുന്നത്. എന്നാൽ സി.പി.എം ഉൾപ്പെടെയുള്ള എൽ.ഡി.എഫ് പിന്തുണയോടെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായാൽ …

തൊടുപുഴ മുൻസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും; ഷിബിലി സാഹിബ് Read More »

കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക്

കോപ്പൻഹേഗൻ: ആ​ഗോള താപനത്തെ ചെ​റു​ക്കാ​ൻ കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന മീ​​ഥേ​ൻ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് ക​ർ​ഷ​ക​ർ വ​ള​ർ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ​യും കാ​ർ​ബ​ൺ നി​കു​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്. പ​ശു, കാ​ള, പ​ന്നി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ വി​സ​ർ​ജ്യ​ത്തിൽ നിന്നും മറ്റും വ​ലി​യ​തോ​തി​ൽ മി​ഥേ​ൻ പു​റ​ത്ത് വരുന്നുണ്ട്. എണ്ണ, പ്രകൃതിവാതകം, ജീവജാലങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് പുറന്തള്ളുന്ന മീഥേൻ്റെ അളവ് 2020 മുതൽ വളരെ വേഗത്തിൽ വർദ്ധിച്ച് വരികയാണ്. ജീവജാലങ്ങളിൽ നിന്നുള്ള മീഥേൻ്റെ 32 ശതമാനവും പുറത്ത് …

കന്നുകാലികൾക്ക് നികുതി ഏർപ്പെടുത്തി ഡെൻമാർക്ക് Read More »

കർണാടകയിൽ പൊലീസ് വാഹനം ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു

ബാംഗ്ലൂർ: കർണാടകയിൽ പൊലീസ് വാഹനം ആക്രമിച്ച് മോഷണക്കേസ് പ്രതിയെ മോചിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയാണു ഗദക് ജില്ലയിലെ ബട്ടകേരി റെയിൽവേ മേൽപ്പാലത്തിനു സമീപമായിരുന്നു സംഭവം. സ്വകാര്യ വാഹനത്തിലെത്തിയ ​ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ച ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കൊപ്പാൾ ജില്ലയിലെ ഗംഗാവതി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. നാല് പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംജദ് അലിയെന്ന പ്രതിയുമായി വരുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസ് വാഹനത്തിന്റെ ചില്ലുകളും സംഘം അടിച്ച് തകർത്തു.

ഇറാനിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ്

തെഹ്റാൻ: ആദ്യ വട്ട തെരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ കണ്ടെത്താനാകാതെ ഇറാൻ. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ടാം വട്ടം വേട്ടെടുപ്പ് നടക്കും. ഇറാനിയൻ നിയമ പ്രകാരം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ഥാനാർത്ഥിക്ക് 50ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കണം. അല്ലാത്തപക്ഷം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ തമ്മിൽ ഒരാഴ്ചയ്ക്ക് ശേഷം രണ്ടാംവട്ട തെരഞ്ഞെടുപ്പ്(റൺഓഫ്) നടത്തും. ഇറാൻ്റെ ചരിത്രത്തിൽ ഇതിനുമുൻപ് 2005ൽ മാത്രമാണ് റൺഓഫ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ 2025ൽ …

ഇറാനിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ് Read More »

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു

പീരുമേട്: ഏലപ്പാറ -അയ്യപ്പൻ കോവിൽ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പെരിയാറിന് കുറുകെ ഉള്ള ഹെലിബറിയ വള്ളക്കടവ് പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്ത് വയസ്സുകാരി ആയ, ഏലപ്പാറ പഞ്ചായത്തിൽ ഒൻപതാം വാർഡ് വള്ളക്കടവിൽ മലമ്പാറക്കൽ വീട്ടിൽ അളകനന്ദ ആണ് പെരിയാറ്റിൽ വീണത്. പാലത്തിലൂടെ കടന്ന് വന്ന വാഹനം കണ്ട് അരികിലേക്ക് മാറിയതാണ് അളകനന്ദ. ആളുകൾ കണ്ടത് കൊണ്ട് ശക്തമായ ഒഴിക്കിൽ പെടും മുമ്പേ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ കാഞ്ചിയാർ സർക്കാർ ആശുപത്രിയിൽ പ്രഥമശിശ്രൂഷ നൽകി …

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു Read More »

നീറ്റ് ചോദ്യ പേപ്പർ കേസിൽ ജാർഖണ്ഡ‍ിലെ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ് – യു.ജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ​ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയിൽനിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാർ പൊലീസിൻറെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിൻറെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി ശനിയാഴ്ച വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂരിൽ കുളിക്കുന്നതിനിടെ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ(10), ആദിൽ ബിൻ മുഹമ്മദ്(13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. മൂന്ന് കുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ട് പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ട് കുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരം അറിയികുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കണ്ണൂരിൽ ആസിഡ് ചോർച്ച: 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കവെ സമീപത്തുള്ള കോളെജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാമപുരം ക്രസൻ്റ് നഴ്സിങ്ങ് കോളെജിലെ 10 വിദ്യാർഥികൾക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. അഫ്‌സാന(20), ഫാത്തിമത്ത് സഫ്ന(21) എന്നിവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളെജിലും സാന്ദ്ര(20), അമീഷ(19), രേണുക (21), അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ആറ് മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ …

കണ്ണൂരിൽ ആസിഡ് ചോർച്ച: 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം Read More »

പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി

മുംബൈ: പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി അയൽവാസിയെ ബലാത്സംഗം ചെയ്തയാൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് കോടതിയുടെ ഈ പരാമർശം. ഒരു ബന്ധം തുടക്കത്തിൽ ഉഭയ സമ്മതമായിരിക്കാമെന്നും അത് പിന്നീട് മാറിയേക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു പങ്കാളി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുമ്പോൾ, ആ ബന്ധത്തിന്റെ സ്വഭാവം ‘സമ്മതത്തോടെ’ എന്നത് നിലനിൽക്കില്ല, കോടതി പറഞ്ഞു. കേസ് നൽകിയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് സത്താറയിലെ കരാഡിൽ നാല് വയസുള്ള മകനോടൊപ്പം താമസിക്കുകയായിരുന്നു. …

പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി Read More »

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: യൂട്യൂബ് വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനമാണ് എതിരെ വന്ന കാറില്‍ ഇടിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് ശനിയാഴ്‌ചയായിരുന്നു അപകടം നടന്നത്. വ്ലോ​ഗർമാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി തോന്ന്യവാസം കാണിക്കുകയാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തത് പാർട്ടിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഇ.ഡിയുടെ ശ്രമഫലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ.ഡി തോന്ന്യവാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്കൽ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാൽ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിൻറെ പേരിൽ പ്രതി ചേർക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇ.ഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും …

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി തോന്ന്യവാസം കാണിക്കുകയാണെന്ന് എം.വി ഗോവിന്ദൻ Read More »

പരിശീലനത്തിനിടെ ടാങ്ക് അപകടത്തിൽപ്പെട്ടു: ലഡാക്കിൽ 5 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു

ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ച് കടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ‌ അറിയിച്ചു.

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഇന്ന്(29/06/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6625 രൂപയാണ്. കഴിഞ്ഞ 3 ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേബിർ ഓപ്പറേറ്റരായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസൻ്റെ വാനാണ് കത്തി നശിച്ചത്. വാനിൻറെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കനത്ത മഴ മൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്‍റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്കിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. …

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു Read More »

കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ രാജിവച്ചു

കളമശേരി: അനില ജോജോ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇതോടൊപ്പം ബാങ്ക് ഭരണ സമിതി അംഗത്വവും രാജിവച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ആവശ്യ പ്രകാരമാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഭരണസമിതി അംഗത്വം രാജിവച്ചതെന്നും അനില ജോജോ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് മാസങ്ങൾക്കു മുമ്പ് അനില ജോജോ പ്രസിഡന്റായത്. ഇതേ തുടർന്ന് അനില ജോജോയെയും ഒപ്പം നിന്ന കോൺഗ്രസ്കാരായ നാല് ഭരണസമിതി അംഗങ്ങളെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് …

കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ രാജിവച്ചു Read More »

വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചു

ന്യൂഡൽഹി: ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജൂലൈ 15ന് അദ്ദേഹം ചുമതലയേൽക്കും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്താണ് നിയമനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി. വിദേശകാര്യ വകുപ്പിലെ ചൈനാ വിദഗ്ധനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസ്രി ബീജിങ്ങിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. മ്യാൻമർ, സ്പെയ്ൻ അംബാസഡറായും സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്റാൾ, ഡോ. മൻമോഹൻ സിങ്ങ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി …

വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചു Read More »

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയുടെ തീവ്രത കുറഞ്ഞു. എന്നിരുന്നാലും വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ അടുത്തയാഴ്ചയോടെ കാലവർഷം വീണ്ടും സജീവമായേക്കുമെന്നാണ് വിവരം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ …

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു Read More »

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സി.പി.എമ്മിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്(ഇ.ഡി) പ്രതി ചേർത്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്‍റെ പേരിലുള്ള സ്വത്തുക്കള്‍ അടക്കം 29. 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വര്‍ഗീസിന്‍റെ പേരിലുളള ഇരിങ്ങാലക്കുട പൊറത്തുശേരി സി.പി.എം കമ്മിറ്റി ഓഫിസിന്‍റെ സ്ഥലവും സിപിഎമ്മിന്‍റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയവയിൽപ്പെടുന്നു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും ഇതിലുണ്ട്. കണ്ടുകെട്ടിയ 73,63,000 രൂപയുടെ സ്വത്തുക്കൾ പാര്‍ട്ടിയുടെ പേരിലുള്ളവയാണ്. സി.പി.എമ്മിന്‍റേതടക്കം ഒമ്പത് …

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സി.പി.എമ്മിനെ പ്രതി ചേർത്തു Read More »

ആര്യ രാജേന്ദ്രതിരെ സി.പി.എം ജില്ലാ സെക്രട്ടറ്റിയേറ്റിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ പെരുമാറ്റത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് ഉ‍യർന്ന വിമർശനം. ഇങ്ങനെ മുന്നോട്ട് പോയാൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൈവരിച്ച വളർച്ചയും സി.പി.എം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബി.ജെ.പി വളർച്ച തടയാതെ മുന്നോട്ട് പോകാനാകില്ലെന്ന് യോഗം വിലയിരുത്തി.

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തിയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിമുറ്റത്ത് ചുവപ്പ് വസന്തമായി, കിളി ചുണ്ടിൻ ആകൃതിയുള്ള ജെഡ് വൈൻ ചെടികൾ

പാണ്ടിപ്പാറ: ഫിലിപ്പൈൻസിൽ കണ്ടു വന്നിരുന്ന ജെഡ് വൈൻ ചെടി ഇപ്പോൾ ഹൈറേഞ്ചിൽ പൂക്കാലം ഒരുക്കുകയാണ്. രണ്ട് വർഷം മുമ്പ് അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ജെഡ് വൈൻ ചെടികൾ പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിൽ നട്ടേ പിടിപ്പിച്ചത്. പർപ്പിൾ, യെല്ലോ തുടങ്ങിയ നിറങ്ങളിലുള്ളത് ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവപ്പ് നിറമാണ്. ഒരു കുലയിൽ നൂറ് കണക്കിന് പൂക്കളാണ് വിരിയുന്നത്. ദേവാലയത്തിൽ എത്തുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ് ഈ പൂക്കൾ. കിളികളുടെ ചുണ്ടിന്റെ ആകൃതിയാണ് ഈ …

ഇടുക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിമുറ്റത്ത് ചുവപ്പ് വസന്തമായി, കിളി ചുണ്ടിൻ ആകൃതിയുള്ള ജെഡ് വൈൻ ചെടികൾ Read More »

പടക്ക നിർമാണശാലയിൽ സ്ഫോടനം; തമിഴ്നാട്ടിൽ 4 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് വിദുനഗറിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. 2 നിർമ്മാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അച്ചംകുളം സ്വദേശി രാജ്കുമാറാണ് മരിച്ചവരിൽ ഒരാൾ. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ശ്രീകുമാരൻ തമ്പിക്ക് മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം

കൊച്ചി: മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകൾക്ക് 3 വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്. എറണാകുളം ആശിർഭവനിൽ നടന്ന മാക്റ്റയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ …

ശ്രീകുമാരൻ തമ്പിക്ക് മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം Read More »

ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് ഭിന്നശേഷിക്കാരൻ

കൊച്ചി: ഒരു വർഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോൾ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി. എന്നാൽ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റിനായി പലതവണ കയറിയിറങ്ങിട്ടും അനുകൂല നടപടിയുണ്ടായില്ല. തുടർന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രുദ്രനാഥ്. കഴിഞ്ഞ നാല് വർഷമായി ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അനുമതി തേടി രുദ്രനാഥ് മോട്ടോർ …

ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് ഭിന്നശേഷിക്കാരൻ Read More »

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നത്. ഇതിലൂടെ 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും. വളരെ വിലപിടിപ്പുള്ള …

കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് മന്ത്രി വീണാ ജോർജ് Read More »

കളമശേരിയിൽ നിയന്ത്രണം വിട്ട മിനിലോറി മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ച് കയറി

കളമശേരി: കങ്ങരപ്പടിയിൽ നിയന്ത്രണം വിട്ട തടി കയറ്റിയ മിനിലോറി അഞ്ച് വാഹനങ്ങളിൽ ഇടിച്ച് മെഡിക്കൽ ഷോപ്പിലേക്ക് കയറി. അപകടത്തിൽ ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്കേറ്റു. എടത്തല സ്വദേശി പഞ്ചായത്ത് റോഡിൽ, മോച്ചാൻകുളം, താണിക്കപ്പിള്ളി ഷിയാസിൻ്റെ ഭാര്യ ആബിദ(45 ), എറണാകുളം കുറുമശ്ശേരി സ്വദേശി അനിൽ(62) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 3.55നോ ടെയായിരുന്നു അപകടം. അങ്കമാലിയിൽ നിന്നും കങ്ങരപ്പടിയിലെ എസ് എൻ സ്കൂളിന് സമീപത്തെ സ്വകാര്യ തടിമില്ലിലേക്ക് തടിയുമായി വന്ന മിനിലോറിയാണ് ബ്രേക്ക് പോയി അപകടത്തിൽപ്പെട്ടത്. എറണാകുളം …

കളമശേരിയിൽ നിയന്ത്രണം വിട്ട മിനിലോറി മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ച് കയറി Read More »

ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് 3 കുട്ടികൾ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയിൽ നിർമ്മാണത്തിലിരിന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സൂരജ്പുരിൽ വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. നിർമാണത്തിലിരുന്ന മതിലിന് സമീപം കളിച്ച് കൊണ്ടിരുന്ന ഒരേ കുടുംബത്തിൽലെ എട്ട് കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. അഹദ്(4), അൽഫിസ(2), ആദിൽ(8) എന്നിവരാണ് മരിച്ചത്. ആയിഷ(16), ഹുസൈൻ(5), സോഹ്ന(12), വാസിൽ(11), സമീർ(15) എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റ അഞ്ച് കുട്ടികളുടെ ആരോഗ്യ …

ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് 3 കുട്ടികൾ മരിച്ചു Read More »

വയോജനങ്ങൾക്കായി ഉല്ലാസക്കൂടൊരുക്കി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിലെ 59 വയസ് പൂർത്തിയായ മുഴുവൻ ആളുകളേയും ചേർത്ത് ഉല്ലാസക്കൂടെന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി സമ്പൂർണ്ണ വയോജന സൗഹൃദ ഗ്രാമമാകാൻ ഒരുങ്ങുകയാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഇതിന് മുന്നോടിയായി പഞ്ചായത്തിലെ 16 വാർഡുകളിലായി പ്രത്യേകം സർവ്വേ നടത്തി കണ്ടെത്തിയ അയ്യായിരം വയോജനങ്ങളെ ഉൾപ്പെടുത്തി 82 അയൽക്കൂട്ട ഗ്രൂപ്പുകളും ഒരു വാർഡിന് ഒന്നെന്ന കണക്കിൽ 16 വാർഡ് തല കൂട്ടായ്മകളും രൂപീകരിച്ചു. പഞ്ചായത്ത് തല സമിതിയാണ് നേതൃത്വം വഹിക്കുന്നത്. വിശദമായ …

വയോജനങ്ങൾക്കായി ഉല്ലാസക്കൂടൊരുക്കി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് Read More »

1xbet For Android Download Typically The Apk From Uptodow

1xbet For Android Download Typically The Apk From Uptodown 1xbet Apk 1xbet Mobile Phone Telecharger 1xbet Application Pour Iphone And Android 1xbet Content Bet App – Faq Expérience Du Site Mobile 1xbet Télécharger L’apk 1xbet Fill Android Comparing 1xbet Apk Record, Mobile App, Plus Mobile Site L’application Cellular 1xbet En Bref Installation Para L’application Sur …

1xbet For Android Download Typically The Apk From Uptodow Read More »

Sito Ufficiale Di Mostbet Italia » Grandi Bonus E Quote Elevat

Sito Ufficiale Di Mostbet Italia » Grandi Bonus E Quote Elevate Mostbet Italia » Grandi Bonus Electronic Quote Elevate Su Mostbet Content Bonus Di Benvenuto Mostbet Mostre Di Fotografia A Maggio: Cosa Vedere In Italia Opzioni Di Deposito Astro Robot: Svelati I Differenti Livelli Di Difficoltà Fotografia Con Smartphone: Come Cost Foto Belle Que Tiene …

Sito Ufficiale Di Mostbet Italia » Grandi Bonus E Quote Elevat Read More »

പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക്  2024 – 2025 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. യോഗ്യത, എസ്.എസ്.എൽ.സി/തത്തുല്യം. അപേക്ഷ സമർപ്പിക്കുന്നതിനും വിശുദ്ധ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക: http://www.polyadmission.org/gci. ഫോൺ: 0485 2564709, 9495018639. പോത്താനിക്കാട് ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്.  ഇംഗ്ലീഷ് വേർഡ് പ്രൊസസിംഗ്, മലയാളം വേർഡ് പ്രൊസസിംഗ്, …

പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു Read More »

ദുരന്തനിവാരണ വിദഗ്ധരാവാൻ അവസരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സ് നടത്തുന്നു. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷൻ ആണ് നടക്കാൻ പോകുന്നത്. അന്താരാഷ്ട്ര തലങ്ങളിൽ തൊഴിൽ സാധ്യതകൾ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാൻ ഉള്ള ഉദ്യമമാണ് സർക്കാർ നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപകർ എത്തിയാണ് ഈ കോഴ്സ് നടത്തുന്നത്. …

ദുരന്തനിവാരണ വിദഗ്ധരാവാൻ അവസരം Read More »

പി.ജെ ജോസഫിൻ്റെ ജന്മദിനം പാർട്ടി നേതാക്കൾ വീട്ടിലെത്തി മധുരം പങ്കിട്ട് ആഘോഷിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ എൺപത്തി മൂന്നാം പിറന്നാൾ ദിനത്തിൽ പാർട്ടി നേതാക്കൾ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ്റെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ ഭാരവാഹികൾ ഭവനത്തിൽ എത്തി ജന്മദിന ആശംസകൾ നേർന്നു. പാർട്ടി ഹൈപവ്വർ കമ്മിറ്റി അംഗം സേവി കുരിശുവീട്ടിൽ ,യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ബൈജു വറവുങ്കൽ, വഴിത്തല സഹകരണ ബാങ്ക് പ്രസിഡൻ്റും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ …

പി.ജെ ജോസഫിൻ്റെ ജന്മദിനം പാർട്ടി നേതാക്കൾ വീട്ടിലെത്തി മധുരം പങ്കിട്ട് ആഘോഷിച്ചു Read More »

മാലദ്വീപ് വനിതാ മന്ത്രി അറസ്റ്റിൽ

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റിൽ. ഇവർക്കൊപ്പം മറ്റു രണ്ട് പേരെ കൂടി അറസ്റ്റുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയുമാണെന്നുമാണ് വിവരം. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. അതേസമയം, മന്ത്രവാ​​ദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ മാലെയിൽ വച്ചായിരുന്നു അറസ്റ്റ്. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി. ഉദ്യോഗസ്ഥർ ഷംനാസിന്‍റെ …

മാലദ്വീപ് വനിതാ മന്ത്രി അറസ്റ്റിൽ Read More »

മാവേലിക്കരയിൽ വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് 2 തൊഴിലാളികൾ മരിച്ചു

ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചെട്ടിക്കുളങ്ങര സുരേഷ്(52) മാവേലിക്കര പുതുച്ചിറയിൽ ആനന്ദൻ(55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ തൊഴിലാളികൾ മരിച്ചു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി: സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലെന്ന് യു.ഡി.എഫ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വം അഴിമതിക്കാരുടെ തടവറയിൽ ആണെന്ന് യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെയും അഴിമതി നടത്തിയ അർബൻ ബാങ്ക് ചെയർമാൻ വി വി മത്തായിയെയും രാജിയിൽ നിന്നും ഇനിയും സംരക്ഷിച്ച് നിർത്തിയിട്ടുള്ളത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. ചെയർമാന്റെ രാജി ആവശ്യപ്പെട്ടാൽ പാർട്ടിക്കെതിരെ കൂടി അഴിമതി ആരോപണങ്ങൾ നീളും എന്ന ഭീഷണിയാണ് പാർട്ടി നേതൃത്വത്തിന് മുന്നിൽ മുൻസിപ്പൽ …

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി: സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലെന്ന് യു.ഡി.എഫ് Read More »

മൂന്ന് വയസുകാരൻ്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരൻറെ ദേഹത്ത് തിളച്ച ചായ ഒഴിച്ച മുത്തച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനായ ഉത്തമനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തച്ഛൻ്റെയും മുത്തശ്ശിയുടേയും അടുത്ത് ഏൽപ്പിക്കുക ആയിരുന്നു. ഈ മാസം 24നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കൾ എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധിക‍ൃതർ ചൈൽഡ് ലൈനെ വിവരമറിച്ചു.

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു

തൊടുപുഴ: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ബാച്ചിസേക്ക്, ലാറ്ററൽ എൻട്രി വഴിയുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ള പ്ലസ് റ്റൂ സയൻസ്/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ/കെ.ജി.സി.ഇ പാസ്സായ വിദ്യാർത്ഥികൾ ജൂലൈ അഞ്ച് മുതൽ ഒമ്പത് വരെ കോളേജിൽ എത്തിച്ചേരുക. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04862 297617, 85470 05084, 94460 …

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു Read More »

ആലപ്പുഴയിൽ 76കാരിയെ ബലാത്സംഗം ചെയ്തു; 25കാരന്‍ അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അയല്‍വാസിയായ 25കാരന്‍ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് …

ആലപ്പുഴയിൽ 76കാരിയെ ബലാത്സംഗം ചെയ്തു; 25കാരന്‍ അറസ്റ്റിൽ Read More »

രോ​ഗികകളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്ങ്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

അങ്കമാലി: താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി ൊമ്പതിനായിരുന്നു ഷൂട്ടിങ്ങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ താൽക്കാലികമായി അടച്ചുവെന്നും പരാതിയുണ്ട്. ഷൂട്ടിങ്ങിന് അനുമതി …

രോ​ഗികകളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്ങ്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു Read More »

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു

ന്യൂഡൽഹി: കനത്ത കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 6 പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കനത്ത മഴക്കിടെ ടെർമിനൽ ഒന്നിൻറെ ഡിപാർച്ചർ മേഖലയിലാണ് അപകടമുണ്ടായത്. തുടർന്ന് വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിൻറെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു പാർക്ക് …

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു Read More »