Timely news thodupuzha

logo

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍

തിരുവനന്തപുരം: വടകര സീറ്റുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ തന്നെ വിളിച്ച് കരഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍. ഒരു കാരണവശാലും വടകരക്കില്ലെന്നു പറഞ്ഞാണ് ഷാഫി കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ വടകരക്കില്ല, ഒന്ന് ഡല്‍ഹിയില്‍ ഇത് പറയണം. എന്നെ ഒഴിവാക്കണമെന്ന്’ ഷാഫി കരഞ്ഞുകൊണ്ട് പറഞ്ഞതായി രാഘവന്‍ വ്യക്തമാക്കി.

രാത്രി ഒന്നര മണിക്കാണ് ഷാഫി വിളിച്ചത്. എന്നാല്‍ അക്കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് താന്‍ ഷാഫിയോട് പറഞ്ഞുവെന്നും രാഘവന്‍ പറഞ്ഞു. ഷാഫി പേടിക്കേണ്ടെന്നും വലിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും രാഘവന്‍ ആശ്വസിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *