Timely news thodupuzha

logo

മതേതര ഇന്ത്യയുടെ നിലനിൽപിന് മുസ്‌ലിം ലീഗ് അനിവാര്യം: റ്റി എം സലിം

മുതലക്കോടം: മതേതര ഇന്ത്യയുടെ നിലനിൽപിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഉയർത്തുന്ന രാഷ്ട്രീയം  അനിവാര്യമാണന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. ഏഴരപ്പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ്‌ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് മുതലക്കോടം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ ഭരണം കയ്യാളുമ്പോൾ നടത്തുന്ന അനീതികൾക്കെതിരെ പാർലമെൻ്റിനകത്തും, പുറത്തും പ്രതിഷേധങ്ങളുയർത്താൻ മുസ്ലിം ലീഗ് പാർട്ടി നേതൃനിരയിലുണ്ടന്നും, കേരളത്തിലെ ഇടതുപക്ഷ സർക്കാൻ ബി ജെ പി യുടെ സ്തുതി പാടകരായി മാറുന്ന കാഴ്ചയാണ് വിഴിഞ്ഞം പോലുള്ള സമരമുഖത്ത് കണ്ടതെന്നും അദ്ധേഹം പറഞ്ഞു.

ശാഖാ പ്രസിഡൻ്റ് പി എസ് മൈതീൻ്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് പി കെ എ ലത്തീഫ് സ്വാഗതം ആശംസിച്ചു.  യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് പി എച്ച് സുധീർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി എം പി സലിം, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി ഇ നൗഷാദ്, നേതാക്കളായ സി പി ബാവക്കുട്ടി, പി ഇ ബഷീർ, പി യു ഷെമീർ പി കെ അനസ്, റഷാദ് വെട്ടിക്കൽ, സക്കീർ ഇളമാക്കൽ, വി എസ് നാസർ എന്നിവർ സംസാരിച്ചു. വാർഡ് ഭാരവാഹികളെ തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ പി എൻ സിയാദ്, റ്റി കെ ഷംസുദ്ദീൻ, സലിം മാട്ടയിൽ എന്നിവർ പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *