Timely news thodupuzha

logo

തമിഴ്നാട്ടിൽ നിന്നും കടത്തി കൊണ്ടു വന്ന 1.200കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ

കുമിളി: തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന 1.200കിലോ ഉണക്ക കഞ്ചാവുമായി കുമിളി ചെക്ക് പോസ്റ്റിന് സമീപത്തു വച്ച് തമിഴ്നാട് തേനി ഉത്തമപാളയം അമ്മപട്ടി വില്ലേജിൽ മാന്തക്കുളം സൗത്ത് കരയിൽ രാസ മകന്റെ മകൻ മുരുകനെയാണ് അറസറ്റ് ചെയ്തത്.

ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ കാർത്തികേയന്റെ നേതൃത്വത്തിൽ പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ പ്രസാദും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയതി.

പ്രിവന്റീവ് ഓഫീസർ ജയൻ പി ജോൺ, ബിജു പി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നദീർ കെ ഷംസ്, ജോസ് പി, മുകേഷ് ആർ, അജേഷ് കുമാർ കെ.എൻ, ഡ്രൈവർ സുമേഷ് പി.എസ് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *