Timely news thodupuzha

logo

കിടങ്ങൂരിൽ പള്ളി പരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്

കോട്ടയം: കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ മൂന്നു പേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂർ കൂടല്ലൂർ സെന്‍റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ആയിരുന്നു അപകടം. പരുക്കേറ്റ മൂന്നു പേരിൽ ഒരാൾ മെഡിക്കൽ കോളെജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാൾക്ക് നിസാര പരുക്കാണ്.

Leave a Comment

Your email address will not be published. Required fields are marked *