Timely news thodupuzha

logo

പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണം: അടിമാലിയില്‍ എല്‍.ഡി.വൈ.എഫ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

അടിമാലി: പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു എല്‍.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ അടിമാലിയിലും നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. എല്‍.ഡി.വൈ.എഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്വ. എ രാജ എം.എല്‍.എ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ എ.ഐ.വൈ.ഫ് ജില്ല കമ്മറ്റി അംഗം കെ.ആര്‍ റെനീഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, എല്‍.ഡി.വൈ.എഫ് ദേവികുളം മണ്ഡലം സെക്രട്ടറി തേജസ് കെ ജോസ്, യൂത്ത്ഫ്രണ്ട്(എം) ജില്ലാ സെക്രട്ടറി സി വിപിന്‍, യൂത്ത് ഫ്രണ്ട് ബി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ സിബി, എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.റ്റി സന്തോഷ്, കെ.വി സമ്പത്ത്, ആര്‍ രഞ്ജിത, എസ് മണികണ്ഠന്‍, എം ഹരിസുധന്‍, ജെയ്‌സണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *