തൊടുപുഴ: പാറക്കടവിലും, പഞ്ചവടി കനാലിന് സമീപവും പുലി ഇറങ്ങിയതായി നാട്ടുകാർ. പാറക്കടവ് കൂറ്കുന്ന് ഭാഗത്തു ചേരിയിൽ അഭിലാഷിന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം കുറുനരിയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയും തുടർ പരിശോധനകൾ നടത്തുകയും ചെയ്തു. മുറിവിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് പുലി ആകാമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നു. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപം പാറക്കടവ് നെടിയകാട് റൂട്ടിൽ രാത്രിയിൽ ഓട്ടോയിൽ സഞ്ചിരിച്ചിരുന്ന യാത്രക്കാർ പുലി കുറുകെ ചാടിയതായി വനം വകുപ്പിനെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ പ്രേദേശ വാസികൾ പ്രേത്യേക ജാഗ്രത പുലർത്തണമെന്നും വളർത്തു മൃഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
കരിംകുന്നം ഇല്ലിചാരിയിൽ ഇറങ്ങിയ പുലിയെ പിടികൂടുവാൻ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും കൂട് സ്ഥാപിച്ച ഇടവും കെണി ഒരുക്കിയ രീതിയിലും നാട്ടുകാർക്ക് ആക്ഷേപം ഉണ്ട്.