വാഷിങ്ങ്ടൺ: യു.എസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള രേഖാ ബെൻ പട്ടേൽ, സംഗീത ബെൻ പട്ടേൽ, മനിഷാ ബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ കാർ പാലത്തിൽ നിന്ന് തെറിച്ച് മരത്തിലിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
പാതയുടെ നാലു ലൈനിലൂടെയും വാഹനം അമിത വേഗത്തിൽ നിയന്ത്രണം വിട്ട് സഞ്ചരിച്ചുവെന്നും അമിതവേഗമാണ് അപകടകാരണമെന്നും അധികൃതർ സ്ഥിരീകരിച്ചു.
20 അടിയോളം ഉയർന്നു പൊങ്ങിയതിനു ശേഷമാണ് വാഹനം മരത്തിലിടിച്ച് നിന്നത്. കാറിന്‍റെ ഡിറ്റക്ഷൻ സിസ്റ്റത്തിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അപകടപ്പെട്ടവരുടെ ബന്ധുക്കൾ സൗത്ത് കരോലിനിലെ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.