Timely news thodupuzha

logo

ജാഫർ കോയ തങ്ങൾ അന്തരിച്ചു .

തൊടുപുഴ- കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തന് പുരയില് സയ്യിദ് പി പി ജാഫർ കോയ തങ്ങള് (63) നിര്യാതനായി. വിവിധയിടങ്ങളില് ഖത്തീബും ഖാളിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് എറണാകുളം ആസ്റ്റര് മെഡിസിറ്റിയില് ചികിത്സയിലിരിക്കയാണ് അന്ത്യം. ശനിയാഴ്ച രാവിലെ 11 ന് കുമ്മംകല്ലിലെ വീട്ടില് ജനാസ നമസ്ക്കാരം. തുടര്ന്ന് 12 ന് മൂവാറ്റുപുഴ പുന്നമറ്റം ജുമാ മസ്ജിദില് ഖബറടക്കും. മാതാവ്: മുല്ലബീവി.ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ :: സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ, സയ്യിദ് സഹല് തങ്ങൾ, സയ്യിദ് സുഹൈല്, സയ്യിദ് മുഹ്സിന്, സുമയ്യബീവി.

Leave a Comment

Your email address will not be published. Required fields are marked *