Timely news thodupuzha

logo

ഇടുക്കി ഹാം റേഡിയോ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സൊസൈറ്റി

ചെറുതോണി: ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടാൽ വാർത്താ വിനിമയ സംവിധാനമില്ലാത്ത ജില്ലയിലെ അവികിസിത മേഖലകളിൽ നിന്നും തിരഞ്ഞെടുപ്പ് തത്സമയ വിവരങ്ങൾ ഹാം റേഡിയോ വഴി ജില്ലാ ഭരണകൂടത്തിനും, ഇലക്ഷൻ കമ്മീഷനും കൈമാറാൻ തയ്യാറാണെന്ന് ഇടുക്കി ഹാം റേഡിയോ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സൊസൈറ്റി ഭാരവാഹികളായ മനോജ് ഗ്യാലക്സി, പി എൽ നിസാമുദ്ദീൻ, ഒ.എൻ രാജു, എസ് വിജയകുമാർ എന്നിവർ അറിയിച്ചു.മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലായാലും ഹാം റേഡിയോ സേവനം എപ്പോഴും ലഭ്യമാകും, കേവലം ഒരു ബാറ്ററി സെൽ ഉണ്ടെങ്കിൽ ആഴ്ചകളോളം ഹാം റേഡിയോ പ്രവർത്തിപ്പിക്കാനാകും.2010 ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട്  സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ നിന്നും തിരഞ്ഞെടുപ്പ് വിവരങ്ങൾ സർക്കാരിന് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടുക്കിയിലെ ഹാം റേഡിയോ പ്രവർത്തകരെ ചുമതലപ്പെടുത്തുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സർക്കാർ ഹാം റേഡിയോ പ്രവർത്തകരുടെ സഹായം തേടുന്നത്. ഇടമലക്കുടിയിലെ തെരെഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം ആകാശവാണി ,ദൂരദർശൻ അടക്കമുള്ള അച്ചടി, ദൃശ്യമാധ്യമങ്ങൾക്ക് നല്കിയതും ഹാമുകളാണ്. പോളിങ്ങിനു ശേഷം ആനശല്യമുണ്ടായതിനെ തുടർന്ന് വോട്ടിംഗ് മിഷ്യനുമായി ഇടമലക്കുടിയിൽ നിന്നു പെട്ടിമുടിലേക്ക് അന്നേ ദിവസം വരാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ഉചിതമായ തീരുമാനമെടുക്കാൻ അന്നത്തെ ജില്ലാ കളക്ടർ അശോക് കുമാർ സിംഗ് ഹാം റേഡിയോ പ്രവർത്തകർക്ക് നിർദ്ദേശം നല്കുകയായിരുന്നു.ഇതെ തുടർന്ന്‌ ഹാം പ്രവർത്തകർ കൂടിയാലോചിച്ച് വാൽപ്പാറ വഴി തമിഴ്നാട്ടിലെത്തി കമ്പം, തേനി വഴിയാണ് ഉദ്യോഗസ്ഥരും സംഘവും ബാലറ്റ് പെട്ടിയും മറ്റുമായി ഇടുക്കിയിലെത്തിയത്.2014ൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയായിരുന്ന പി കെ ജയലക്മി ഇടമലക്കുടിയിലെത്തിയപ്പോഴും ഹാം റേഡിയോ പ്രവർത്തകരുടെ സഹായം തേടി, മുല്ലപ്പെരിയാർ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞപ്പോൾ, പുല്ല്മേട് ദുരന്തം ,പെട്ടിമുടി ദുരന്തം, ഓഖി ദുരന്തം പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കും സജീവമായി വാർത്താ വിനിമയമൊരുക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനും ഹാം റേഡിയോ പ്രവർത്തകർ മുന്നിലുണ്ടായിരുന്നു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഹാം റേഡിയോ സംവിധാനം പ്രവർത്തിക്കുന്നത്. മന്ത്രാലയത്തിൻ്റെ ലൈസൻസ് ഉള്ളവരാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.എത്ര അവികി സിതമായ കമ്യൂണിക്കേഷൻ ലഭ്യമല്ലാത്ത സ്ഥലത്ത് നിന്നും താല്ക്കാലിക ആൻ്റിനകൾ സ്ഥാപിച്ച് വാർത്താ വിനിമയം ഒരുക്കാം എന്നതാണ് ഹാം റേഡിയോയുടെ നേട്ടം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ എല്ലാ സഹകരണവും നല്കാൻ തയ്യാറായിരിക്കുകയാണ് ഹാമുകൾ.

Leave a Comment

Your email address will not be published. Required fields are marked *