Timely news thodupuzha

logo

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ വണ്ടൂരില്‍ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവ് പരിപാടിക്കു ശേഷം നടന്ന സംഗീത നിശയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെയും എം.എസ്.എഫിന്റെയും കൊടി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ തെറ്റിച്ച് രാത്രി എട്ടോടെ ഒരു വിഭാഗം എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൊടി വീശിയതിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ചേദ്യം ചെയ്യുകയായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി. തുടർന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *