Timely news thodupuzha

logo

ഹോം വോട്ടിംഗ് രണ്ടാം ഘട്ടം 25 വരെ

ഇടുക്കി: ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തിൽ അവസാനിച്ചപ്പോൾ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 . ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 25 വരെയുള്ള രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും.

രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ വോട്ടർമാർ സ്ഥലത്തില്ലെങ്കിൽ അവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടർ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടർ പട്ടികയിൽ ഇവരുടെ പേരിന് നേരെ പിബി (പോസ്റ്റൽ ബാലറ്റ്) എന്ന് അടയാളപ്പെടുത്തുമെന്നതിനാൽ ഇവർക്ക് പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയില്ല.

Leave a Comment

Your email address will not be published. Required fields are marked *