Timely news thodupuzha

logo

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം

പത്തനംതിട്ട: അടൂരിലെ എട്ട് വയസുകാരിയുടെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കടമ്പനാട് സ്വദേശിനി അവന്തികയാണ് മരിച്ചത്.

വയറിളക്കവും ഛർദ്ദിയുമായി ആദ്യം അടൂർ ജനറർ ആശുപത്രിയിലെത്തിയ അവന്തികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം ഷിഗല്ലയെന്ന് രേഖപ്പെടുത്തിയത് കുടുംബത്തെ ആശയക്കുഴപ്പമുണ്ടാക്കി.

എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഷിഗല്ലയാണെന്ന സംശയത്തിൽ കുട്ടിയുടെ വീടിൻ്റെ പരിസരത്തുള്ള കിണറുകളിൽ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്.

കൂടാതെ ആരോഗ്യ വിഭാഗം പഞ്ചായത്തിലെ പ്രദേശങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി. എന്നാൽ മരണകാരണം ഷിഗല്ലയാണെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.

വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയുള്ളൂവെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം കുട്ടിയുടെ സംസ്‌കാരം ചൊവാഴ്‌ച കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *