Timely news thodupuzha

logo

പത്തനംതിട്ടയിൽ നിന്നും ഓട്ടോ റിക്ഷ കവർന്നവർ കുളമാവിൽ പിടിയിൽ .

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ഓട്ടോയിൽ വന്ന പ്രതികളെ പിടികൂടി. കുളമാവ് പോലീസ് കുരുതിക്കളത്തിനു സമീപത്തു വച്ച നടത്തിയ വാഹന പരിശോധനയിലാണ് മോഷണ കേസിലെ പ്രതികളായ ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ ഷാജി, ഒളമറ്റം കണ്ടത്തിൻകരയിൽ ഷിയാദ്, പടിഞ്ഞാറേ കോടിക്കുളം പതിയപ്ലാക്കൽ അനിൽ കുമാർ എന്നിവർ പിടിയിലാകുന്നത്. പത്തനംതിട്ടയിൽ കീഴ്വായ്പൂർ എന്ന സ്ഥലത്തു നിന്നും ജനുവരി മാസം മോഷണം നടത്തിയ ഓട്ടോയിലാണ് പ്രതികൾ എത്തിയത്. സംശയം തോന്നിയ ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നു വിശദമായ ചോദ്യം ചെയ്യലിലാണ ഓട്ടോ മോഷിടിച്ചതാണെന്ന വിവരം പറയുന്നത്. ഇതിൽ ഷാജി എന്നയാളുടെ പേരിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് കുളമാവ് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും കുളമാവ് എസ്.ഐ.മാരായ നസീർ ,’ജോൺസൺ, ‘സാംകുട്ടി’ സിവിൽ പോലീസ് ഓഫീസ് ഓഫീസർ സുധീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *