Timely news thodupuzha

Author name: timely news

ഇടുക്കി ജില്ലാ ഹർത്താൽ നടത്തി

രാജാക്കാട്: ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന്റെ കപടമുഖം പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശദീകരണ യോഗം എൻ ആർ സിറ്റിയിൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം പി ജോസ് ഉദ്ഘാടനം ചെയ്തു. 10 വർഷം അധികാരത്തിൽ ഇരുന്നിട്ട് ഇടുക്കിയിലെ ഭൂ വിഷയത്തിൽ ഒന്നും ചെയ്യാതിരുന്ന ഇടതു പക്ഷവും സിപിഎമ്മും ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഇപ്പോൾ ഹർത്താലുമായി ഇറങ്ങിയിരിക്കുകയാണ് കഴിഞ്ഞ 10 വർഷത്തിനിടെ

ഇടുക്കി ജില്ലാ ഹർത്താൽ നടത്തി Read More »

ശബരിമല – മണ്ഡല കാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു

കുമളി: ശബരിമല തീർഥാടന കാലമാരംഭിക്കുവാനിരിക്കെ തീർഥാടകർക്ക് ശുദ്ധമായ ഭക്ഷണ പാനീയങ്ങൾ നൽകി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടക കവാടമായ കുമളി . വണ്ടിപ്പെരി യാർ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തിയത് 22 ഭക്ഷണ – പാനീയ ശാലകളിൽആണ് പരിശോധന നടത്തിയത് വൃത്തിഹീനമായി കണ്ട കുമളിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിനു സ്റ്റോപ്പ്‌ മെമ്മോ നൽകുകയും, രണ്ട്‌ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ പല സ്ഥാപനങ്ങൾക്കും പഞ്ചായത്ത്‌ ലൈസൻസ്, ജീവനക്കാർക്ക്

ശബരിമല – മണ്ഡല കാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു Read More »

ഹോളി ഫാമിലി ഹോസ്പിറ്റലിൽസൗജന്യ നേത്ര ചികിത്സ ക്യാമ്പ്

തൊടുപുഴ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ 2026 ഒക്ടോബർ 18 ആം തിയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനം തികച്ചും സൗജന്യമാണ്.കൂടാതെ നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകൾക്കും തിമിര ശസ്ത്രക്രിയയ്ക്കും 50% ഇളവ് ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 8281747633 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഹോളി ഫാമിലി ഹോസ്പിറ്റലിൽസൗജന്യ നേത്ര ചികിത്സ ക്യാമ്പ് Read More »

ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്‍’

വയനാട്: പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന ‘ചെറുവയൽ രാമൻ’. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. വയനാട്ടിൽ പ്രാചീനകാലം മുതൽ ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനുമായിരുന്നു. ഈ മേഖലയിലെ സംഭവാനയക്ക് 2023 റിപ്പബ്ളിക്ക് ദിനത്തിൽ

ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്‍’ Read More »

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഒരു പ്രതിക്കെതിരേ സിബിഐ ഡൽഹി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പതിനാലാം പ്രതിയായ മഹാരാഷ്ട്ര നാന്ദേഡ് സ്വദേശി ശേഷ്രവ് ബജ്രംഗ് സൂര്യവംശി എന്ന രാജ് സൂര്യവംശിക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ബുധനാഴ്ച കേസ് പരിഗണിച്ച പ്രത്യേക ജഡ്ജി അജയ് ഗുപ്ത, കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകന് കൈമാറാൻ നിർദേശിക്കുകയും തുടർനടപടികൾ വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. സഹപ്രതിയായ ശുഭം ഖൈർനറുമായി അടുത്ത ബന്ധമുള്ളയാളാണ് സൂര്യവംശിയെന്ന് സിബിഐ ആരോപിച്ചു. സെപ്റ്റംബർ രണ്ടിനാണ് ഇയാളെ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ Read More »

ബസ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട വയോധികയെ സ്നേഹമന്ദിരത്തിൽ എത്തിച്ചു

പടമുഖം: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയായ ആനന്ദവല്ലിക്ക് സംരക്ഷണവും കരുതലുമായി പടമുഖം മുരിക്കാശ്ശേരിയിലെ സ്നേഹമന്ദിരം. രോഗബാധിതയായ വയോധികയ്ക്ക് സംസാരിക്കുന്നതിനും നടക്കുന്നത്തിനും പ്രയാസമുണ്ടായിരുന്നു.ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ അവശയായ ആനന്ദവല്ലിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികിലുള്ള കാത്തിരിപ്പുകേന്ദ്രത്തിൽ കാണുകയും നാട്ടുകാർ പഞ്ചായത്തധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് സ്നേഹമന്ദിരം മാനേജിങ്ങ് ഡയറക്ടർ ബ്ര.രാജു V C യെ അറിയിക്കുകയും ഏറ്റെടുക്കുവാൻ ആരുമില്ലാത്തതിനാൽ തുടർസംരക്ഷണത്തിനായി സ്നേഹമന്ദിരത്തിലെത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.പോലീസ് അധികൃതരും വാർഡ് മെമ്പർമാരായ ബിനോയ്‌ കുറ്റിപ്പുറത്ത്‌,സുലോചന ചന്ദ്രൻ, പഞ്ചായത്ത്‌ ഹെഡ്

ബസ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട വയോധികയെ സ്നേഹമന്ദിരത്തിൽ എത്തിച്ചു Read More »

തൂവൽ വെള്ളച്ചാട്ടത്തിൽ പ്രവേശനത്തിന് വിലക്ക്

ഇടുക്കി: ജില്ലയിലെ ഉടുമ്പൻചോല തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് ജില്ലാ കലക്റ്റർ നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അറിയിച്ചു. വെള്ളച്ചാട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതിനാൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിക്കണമെന്ന ഉടുമ്പൻചോല തഹസിൽദാരുടെ റിപ്പോർട്ട് കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഇവിടെ വിലക്കേർപ്പെടുത്തിയത്.വെള്ളച്ചാട്ടത്തിലെ ജലത്തിന്റെ ആഴം, ഒഴുക്കിൻ്റെ ശക്തി, പാറക്കെട്ടുകളുടെ സ്വഭാവം, വെള്ളത്തിനടിയിലെ അപകടസാധ്യതകൾ തുടങ്ങിയവ സന്ദർശകർക്ക് തിരിച്ചറിയാൻ

തൂവൽ വെള്ളച്ചാട്ടത്തിൽ പ്രവേശനത്തിന് വിലക്ക് Read More »

കെഎസ്ആർടിസി ബസ് വഴി തിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ബിസംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു

തൊടുപുഴ: ചങ്ങനാശ്ശേരിയിൽ നിന്ന് ആരംഭിച്ച് പാലാ -തൊടുപുഴ വഴി വേളാങ്കണ്ണിക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും ഏറ്റുമാനൂർ -കുറവലങ്ങാട് വഴി തിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ബിസംസ്ഥാന ജനറൽ സെക്രട്ടറിപോൾസൺ മാത്യു ആവശ്യപ്പെട്ടു. ഏതാണ്ട് 20 വർഷത്തിൽ മുകളിൽ കുറവലങ്ങാട് വഴി സർവീസ് നടത്തിയിരുന്നു ഈ ബസ്സർവീസ്മുൻമന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ തൊടുപുഴ വഴി തിരിച്ചുവിടുകയായിരുന്നു. ഇപ്പോൾ ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ചിലരുടെ താല്പര്യ പ്രകാരംഇപ്പോൾ

കെഎസ്ആർടിസി ബസ് വഴി തിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ബിസംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു Read More »

കല്ലറ സുകുമാരന്റെ 30-ാം വാർഷികഅനുസ്മരണ ദിനാചരണം നടന്നു

പീരുമേട്: കല്ലറ സുകുമാരന്റെ 30-ാം വാർഷികഅനുസ്മരണ ദിനാചരണം നടന്നു. ചിന്തകനും ഗ്രന്ഥകാരനുമായ ആർ അനിരുദ്ധൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി പീരുമേട് ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കാളികളായത് തുടർന്ന് കല്ലറ സുകുമാരന്റെ ശവകുടീരത്തിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു. ഹോൾഡ് തുടർന്ന് എസ്എംഎസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ദലിത് ആദിവാസി മത ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വോട്ട് വെട്ടിമാറ്റി സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാർ

കല്ലറ സുകുമാരന്റെ 30-ാം വാർഷികഅനുസ്മരണ ദിനാചരണം നടന്നു Read More »

അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം നിരോധിച്ചു

ഇടുക്കി: പള്ളിവാസല്‍ തട്ടാത്തിമുക്കിൽ ‘ക്ലൗഡ് ഡെക്ക്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഓഗസ്റ്റ് 31 ന് സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയതായി ദേവികുളം സബ് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സബ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂണ്‍ നിയന്ത്രണം വിട്ട് വൈദ്യുതി

അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം നിരോധിച്ചു Read More »

ബാങ്ക് ചാർജുകൾക്കെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം

തൊടുപുഴ: ₹2,000-ന് മുകളിലുള്ള യു.പി.ഐ., ഡിജിറ്റൽ ഇടപാടുകൾക്ക് എം.ഡി.ആർ. (MDR) ചാർജ് ഏർപ്പെടുത്താനുള്ള എൻ.പി.സി.ഐ. (NPCI) തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.തൊടുപുഴ വ്യാപാരഭവനിൽനിന്ന് ആരംഭിച്ച പ്രകടനം നൂറുകണക്കിന് വ്യാപാരികളുടെ പങ്കാളിത്തത്തോടെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. എ. സലീംകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. മോഹൻദാസ് ഉദ്ഘാടനം

ബാങ്ക് ചാർജുകൾക്കെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം Read More »

നിഷ്‌പക്ഷ നീതിയുടെവാതായനങ്ങൾ തുറക്കപ്പെടുമ്പോൾ; അഡ്വക്കേറ്റ് പി റഹിം

തിരുവനന്തപുരം: പിണറായിയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു എന്ന് പറയുന്നത് വസ്തുതകൾ വിശകലനം ചെയ്ത് നോക്കുമ്പോൾ ആ നിഗമനം ശരിയല്ല. ഇ ഡി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതു നീതിയും ന്യായവും പുലരണമെന്ന് ഇച്ഛിക്കുന്ന ഒരു സർക്കാരിൻറെ പ്രാഥമികമായ കർത്തവ്യമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി യുടെയുടെ റിപ്പോർട്ടിൽ കഴമ്പുണ്ടോ എന്ന് പഠിക്കാൻ ആയി ഒരു അന്വേഷണം വച്ചത്. അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ്കേസ് രജിസ്റ്റർ ചെയ്യാൻഹൈക്കോടതി ഉത്തരവിടുന്നത്. അതിൻറെ അടിസ്ഥാനത്തിൽഏഴു

നിഷ്‌പക്ഷ നീതിയുടെവാതായനങ്ങൾ തുറക്കപ്പെടുമ്പോൾ; അഡ്വക്കേറ്റ് പി റഹിം Read More »

ഡൽഹി സമരത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം

രാജാക്കാട്: വോട്ടർ പട്ടികയിലെ പേരുകൾ അനധികൃതമായി നീക്കം ചെയ്ത ചീഫ് ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ രാജകുമാരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ആർ സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി.കെഎസ്എസ്പിയു രാജകുമാരി ബ്ലോക്ക് പ്രസിഡന്റ് റ്റി.പി വർഗീസ്, ജില്ലാ കമ്മിറ്റി അംഗം വി.എം സെബാസ്റ്റ്യൻ,പി എൻ ശശി,പി.എ വസുമതി,എം.പി എൽദോ,പി.ആർ രത്നമ്മ,എൻ പി ഷൈൻ, ഇ എൻ വിശ്വംഭരൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഡൽഹി സമരത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം Read More »

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ എൽ എസ് സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026

കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക കോൺഫറൻസ് കഗോകോൺ 2026. ഐ.എം.എ ഹൗസിൽ ആരംഭിച്ച ദ്വിദിന കോൺഫറൻസിൽ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ജീവിതങ്ങൾ തിരികെ പിടിക്കുന്ന മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് ഗൈനകോളജിക് ഓങ്കോളജിസ്റ്റുമാർ നിർവഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ എൽ എസ് സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026 Read More »

കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു

കൊച്ചി: മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പിണറായിക്കെതിരേ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ആവർത്തിച്ച് ചോദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി ഇല്ലെങ്കിലും എഫ്ഐആര്‍ ഇടാമല്ലോ എന്ന് ആരാഞ്ഞു. ഇതിന് മറുപടിയായാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ്

കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു Read More »

ചികിത്സാ ചെലവുകൾ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആരോഗ്യ സേവന നിരക്കുകൾ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകി കേന്ദ്ര സർക്കാർ. അമിത നിരക്ക് സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ ഇടപെടൽ. പ്രാദേശിക ഭാഷയിൽ ലളിതമായി വ്യക്തമായി കാണാനാവുന്ന വിധം നിരക്കുകൾ പ്രദർശിപ്പിക്കണം. മെഡിക്കൽ / ആയുഷ് വീസയിൽ ഇന്ത്യയിലേക്കു വരുന്ന വിദേശികൾക്കു നൽകുന്ന പാക്കേജ് നിരക്കുകൾ “പേഷ്യന്‍റ് ഇൻഫർമേഷൻ ബ്രോഷർ’ എന്ന പേരിൽ പ്രദർശിപ്പിക്കണമെന്നും നിർ‌ദേശമുണ്ട്. ചികിത്സാച്ചെലവുകൾ

ചികിത്സാ ചെലവുകൾ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ Read More »

17 വരെ സൗദിയിലേക്ക് ഇൻഡിഗോ സർവീസ് ഇല്ല

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനിയായ ഇൻഡിഗോ. ഒക്‌ടോബർ 17 വരെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെനിന്നും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചതായാണ് കമ്പനി അറിയിച്ചത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപായി യാത്രക്കാർ പോകേണ്ട വിമാനത്തിന്‍റെ വിവരം കമ്പനിയുടെ വെബ്സൈറ്റ് വഴി പരിശോധിക്കണം. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ബന്ധപ്പെടാനുള്ള വിവരങ്ങളിലേക്ക് കൃത്യസമയത്ത് വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. യാത്രക്കാരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും

17 വരെ സൗദിയിലേക്ക് ഇൻഡിഗോ സർവീസ് ഇല്ല Read More »

2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യു പി ഐ ഇടപാടുകൾക്ക് ചാർജ്

ന്യൂഡൽഹി: 2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നത് ദീപാവലിക്കു ശേഷം നടപ്പിലാക്കും. നാഷണൽ പേമെന്‍റ്സ് കോർപറേഷൻ ഒഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്റ്റോബർ 15 മുതൽ ചാർജ് ഈടാക്കാനായിരുന്നു നീക്കം. എന്നാൽ ഉത്സവ സീസൺ പ്രമാണിച്ച് ചാർജ് ഈടാക്കുന്നത് നീട്ടി വയ്ക്കുകയാണെന്നാണ് നാഷണൽ പേമെന്‍റ്സ് കോർപ്പറേഷൻ അറിയിക്കുന്നത്. 2000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് ചാർജ് ഉണ്ടായിരിക്കില്ല. അതേ സമയം വ്യക്തികൾ തമ്മിൽ പണമയക്കുന്നതിന് ചാർജ് ഈടാക്കില്ല. മൂന്ന്

2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യു പി ഐ ഇടപാടുകൾക്ക് ചാർജ് Read More »

വൈദ്യുതി വാങ്ങലിൽ അഴിമതിയെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട്ടിൽ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടിവികെ നേതൃത്വത്തിലുള്ള സർക്കാർ വൻ അഴിമതി നടത്തിയെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ആരോപിച്ചു. തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷന്‍റെ (ടിഎൻപിഡിസി) പ്രവർത്തനങ്ങൾ സ്ഥാപനത്തെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികളിൽ നിന്ന് യൂണിറ്റിന് ശരാശരി 35 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകളെയാണ് പളനിസ്വാമി വിമർശിച്ചത്. സർക്കാരിന്‍റെ കെടുകാര്യസ്ഥത തമിഴ്‌നാട്ടിൽ വൈദ്യുതി പ്രതിസന്ധിക്കും ജനങ്ങളുടെ ദുരിതത്തിനും കാരണമായെന്നും അദ്ദേഹം ആരോപിച്ചു.

വൈദ്യുതി വാങ്ങലിൽ അഴിമതിയെന്ന് ആരോപണം Read More »

കശ്മീരിൽ ഭീകരരുടെ ഒളിയിടത്തിൽ പരിശോധന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. എകെ 47 റൈഫിൾ, ആറ് ഗ്രനേഡുകൾ, വെടിയുണ്ടകൾ, മരുന്നുകൾ എന്നിവയാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻകോട്ട് മേഖലയിലെ സത്താർബൻ വനത്തിൽ കരസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വനത്തിലെ ഗുഹയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തിൽ ഉദ്ദംപൂർ, കത്വ ജില്ലകളിലെ ഉയർന്ന

കശ്മീരിൽ ഭീകരരുടെ ഒളിയിടത്തിൽ പരിശോധന Read More »

സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതൽ തുലാമഴയെത്തും

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ

സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതൽ തുലാമഴയെത്തും Read More »

തൊമ്മൻകുത്തിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേയ്ക്ക് പ്രിയദർശിനി സർവീസ് തുടങ്ങി

വണ്ണപ്പുറം: തൊമ്മൻകുത്തിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേയ്ക്ക് പ്രിയദർശിനി സർവീസ് തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന് കേരള കോൺഗ്രസ്സ് ജേക്കബ് ഹൈപവർ കമ്മറ്റി അംഗവും തൊടുപുഴ ട്രാൻസ്‌പോർട്ട് മാനേജ്മെന്റ് കമ്മറ്റി അംഗവുമായ അനിൽ പയ്യാനിക്കൽ നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് സർവീസ് ആരംഭിച്ചത്. സി .എം.പി. നേതാവും കെ. എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗവുമായ കെ.സുരേഷ് ബാബുവിന്റെ ഇടപെടലുകളും ബസ് സർവീസ് അനുവദിക്കുന്നിൽ സഹായകരമായി. ഇനി തൊടുപുഴയിൽ നിന്ന് തൊമ്മൻകുത്ത്

തൊമ്മൻകുത്തിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേയ്ക്ക് പ്രിയദർശിനി സർവീസ് തുടങ്ങി Read More »

ട്രാക്കിൽ കൊടുങ്കാറ്റായി കരിമണ്ണൂർ സെന്റ് ജോസഫ്സ്: അഞ്ചാം തവണയും കിരീടം സ്വന്തം

കരിമണ്ണൂർ: 2026 – 2027 അധ്യയന വർഷത്തെ സബ് ജില്ലാ അത്‌ലറ്റിക് മീറ്റിൽതൊട്ടടുത്ത സ്കൂളിൽ നിന്നും361 പോയിന്റ് വ്യക്തമായ ലീഡ് നിലനിർത്തി 461 പോയിന്റ് നേടിയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി അഞ്ചാം തവണയും ആധിപത്യം നിലനിർത്തിയത്. കഠിനാധ്വാനം, ചിട്ടയായ പരിശീലനം, അർപ്പണബോധം, കൂട്ടായ പ്രവർത്തനം എന്നിവയുടെ ഫലമാണ് ഈ നേട്ടം. മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുത്ത വിദ്യാർഥികൾ തങ്ങളുടെ കായികമികവ് തെളിയിക്കുകയും സ്കൂളിന്റെ വിജയത്തിന് വിലപ്പെട്ട സംഭാവന നൽകുകയും ചെയ്തു. കായികാധ്യാപകൻ ആൽവിൻ

ട്രാക്കിൽ കൊടുങ്കാറ്റായി കരിമണ്ണൂർ സെന്റ് ജോസഫ്സ്: അഞ്ചാം തവണയും കിരീടം സ്വന്തം Read More »

സ്മിത ആശുപത്രിയുടെ അഞ്ചാം വാർഷികാഘോഷം പ്രൗഢഗംഭീരമായി നടത്തി

തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ അഞ്ചാം വാർഷികാഘോഷം 2026 ഒക്ടോബർ 10-ന് വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തി. കേരളത്തിന്റെ ഹോം അഫയേഴ്‌സ് ആൻഡ് വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ റോയ് കെ. പോളോസ്, മാത്യു കുഴൽനാടൻ, തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീറ ജലീൽ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി

സ്മിത ആശുപത്രിയുടെ അഞ്ചാം വാർഷികാഘോഷം പ്രൗഢഗംഭീരമായി നടത്തി Read More »

ഡൽഹി പൊലീസ് തനിക്കും കുടുംബത്തിനും മാനസിക പീഡനം നൽകിയെന്ന് അഭിജീത് ദിപ്കെ

ഛത്രപതി സംഭാജിനഗർ: ഡൽഹി പൊലീസ് തനിക്കും കുടുംബത്തിനും മാനസിക പീഡനം നൽകിയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഒക്റ്റോബർ 10ന് ജന്തർ മന്തറിൽ സംഘടനയുടെ പ്രതിഷേധത്തിന് മുന്നോടിയായി കസ്റ്റഡിയിലെടുത്തപ്പോൾ താൻ എവിടെയാണെന്ന വിവരം ബന്ധുക്കളെയും അഭിഭാഷകനെയും അറിയിച്ചില്ലെന്നും അഭിജീത് തിങ്കളാഴ്ച എക്സ് പോസ്റ്റിൽ ആരോപിച്ചു. മുത്തശ്ശി മരിച്ചതിനെ തുടർന്ന് ഹിംഗോളിയിലെ സ്വന്തം ഗ്രാമമായ സന്തുക് പിംപിരിയിലായിരുന്നു അഭിജീത്. മാതാപിതാക്കളെയോ അഭിഭാഷകരെയോ തന്‍റെ താമസസ്ഥലത്തെക്കുറിച്ച് പൊലീസ് അറിയിച്ചില്ല. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന ബന്ധുവിന്‍റെ ഫോൺ നമ്പർ

ഡൽഹി പൊലീസ് തനിക്കും കുടുംബത്തിനും മാനസിക പീഡനം നൽകിയെന്ന് അഭിജീത് ദിപ്കെ Read More »

ചിക്കൻ ബിരിയാണി പോസ്റ്ററിൽ ദുർഗാ ദേവിയുടെ ചിത്രം

കോൽക്കത്ത: ബിരിയാണി കടയുടെ പോസ്റ്ററിൽ ദുർഗാ ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേ വൻ പ്രതിഷേധം. കോൽക്കത്തയിലെ ഹൂഗ്ലി ഡില്ലയിലാണ് സംഭവം. എത്രയും പെട്ടെന്ന് ബോർഡ് നീക്കമമെന്നും മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും ബിജെപി എംഎൽഎ ദീപാഞ്ജൻ ചക്രബർത്തി ആവശ്യപ്പെട്ടു. ഒരു പ്ലേറ്റ് ചിക്കൻ ബിരിയാണിയ്ക്കൊപ്പമാണ് ദേവിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബഹളം വച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനോട് പ്രശ്നമില്ല. പക്ഷേ എങ്ങനെയാണ് ദുർഗാ ദേവിയെ ചിക്കൻ ബിരിയാണിക്കൊപ്പം വയ്ക്കാൻ സാധിക്കുക.

ചിക്കൻ ബിരിയാണി പോസ്റ്ററിൽ ദുർഗാ ദേവിയുടെ ചിത്രം Read More »

ഇലഞ്ഞിതോട്ടം വല്ലൂതടത്തിൽ ജിയോ പോൾ നിര്യാതനായി

ഇലഞ്ഞിതോട്ടം: വല്ലൂതടത്തിൽ വി ജെ പോൾ – ചിന്നമ്മ ദമ്പതികളുടെ മകൻ എഫ് എ സി റ്റി റിട്ട. എഞ്ചിനീയർ ജിയോ പോൾ (60) നിര്യാതനായി. കഴിഞ്ഞ ദിവസം ഇലഞ്ഞി ടൗണിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ ഷീല മുട്ടാർ ആറ്റുപുറം കുടുംബാംഗമാണ്. മക്കൾ: രാജി, പോൾ (ഹൈക്കോടതി – അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ). മരുമക്കൾ: അശ്വിൻ, മല്ലപ്പള്ളി ( സ്കോട്ട്ലൻ്റ് ), ലിസ്, ഐക്കര, പങ്ങട, പാമ്പാടി (

ഇലഞ്ഞിതോട്ടം വല്ലൂതടത്തിൽ ജിയോ പോൾ നിര്യാതനായി Read More »

സി ബി എസ് ഇ സെൻട്രൽ കേരള കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ വിദ്യാർത്ഥി എസ് സ്റ്റീഫൻ

തൊടുപുഴ: സി ബി എസ് ഇ സെൻട്രൽ കേരള കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ വിദ്യാർത്ഥി എസ് സ്റ്റീഫൻ. മൂന്ന് ജില്ലകളിൽ നിന്നായി നൂറ്റിപതിനൊന്നു സ്കൂളുകളിലെ കുട്ടികൾ മാറ്റുരച്ച കലോത്സവത്തിലാണ് സ്റ്റീഫൻ തിളക്കമാർന്ന വിജയങ്ങൾ നേടിയത്. ലളിതഗാനത്തിൽ ഒന്നാംസ്ഥാനവും മാപ്പിളപ്പാട്ടിൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനത്തിനും അർഹനായി. അതോടൊപ്പം സമൂഹ ഗാനം, വെസ്റ്റേൺ മ്യൂസിക്, കൺസേർട്ട് എന്നിവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ പന്ത്രണ്ടാം

സി ബി എസ് ഇ സെൻട്രൽ കേരള കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ വിദ്യാർത്ഥി എസ് സ്റ്റീഫൻ Read More »

കൂത്താട്ടുകുളം ഇൻഫന്റ്സ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആർച്ചറിയിൽ തിളങ്ങി, ദേശീയതലത്തിലേക്ക്

കൂത്താട്ടുകുളം: പാലക്കാട് B M H S- ൽ വച്ച് നടന്ന സംസ്ഥാനതല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. വിവിധ വിഭാഗങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു സ്വർണ്ണ മെഡലും ദേശീയ ടീമിൽ ഇടവും കരസ്ഥമാക്കി. അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ജാൻവി അനീഷ് ഒന്നാം സ്ഥാനം നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കി ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ഭദ്ര.എ.നായർ

കൂത്താട്ടുകുളം ഇൻഫന്റ്സ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആർച്ചറിയിൽ തിളങ്ങി, ദേശീയതലത്തിലേക്ക് Read More »

മണ്ണിന്റെയും മനുഷ്യന്റെയും കഥ- മണ്ണിനും മനുഷ്യനും ഇടയിലെ ബന്ധം തേടി; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’

കൊല്ലം: മണ്ണ് മനുഷ്യന്റെ ജീവിതത്തിന്റെ അടിത്തറയാണ്. അതിൽ മനുഷ്യന്റെ ഓർമ്മകളും അധ്വാനവും സ്വപ്നങ്ങളും നഷ്ടങ്ങളും ജീവിതത്തിന്റെ അടയാളങ്ങളും പതിഞ്ഞുകിടക്കുന്നു. മണ്ണിനെയും മനുഷ്യനെയും ആകാശത്തെയും ഒരേ ജീവിതബിംബത്തിൽ ചേർത്തുനിർത്തുന്ന കവിതകളാണ് നിഥിൻകുമാർ ജെയുടെ ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ എന്ന സമാഹാരത്തിൽ ശ്രദ്ധേയമാകുന്നത്. ബുക്ക് നെസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ 22 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയം, വിരഹം, അതിജീവനം, സ്വപ്നം, വെറുപ്പ്, പക, ഏകാന്തത, ഒറ്റപ്പെടൽ, കുടുംബം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ പല അനുഭവങ്ങളിലൂടെയാണ് കവിതകൾ സഞ്ചരിക്കുന്നത്. പുസ്തകത്തിന്റെ പേരിലെ

മണ്ണിന്റെയും മനുഷ്യന്റെയും കഥ- മണ്ണിനും മനുഷ്യനും ഇടയിലെ ബന്ധം തേടി; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ Read More »

പരസ്പരം ക്യാമ്പയിന് തുടക്കം

തൊടുപുഴ: കേരളത്തിലെ എണ്ണായിരത്തിലധികം വരുന്ന ഗ്രന്ഥശാലകളുടെ ഭരണ സമിതി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഗ്രന്ഥശാലകൾക്ക് ആധുനിക മുഖം നൽകാനുള്ള ഒരു പരിപാടിയാണ് പരസ്പരം. ഇതിൻ്റെ ഭാഗമായി തൊടുപുഴ താലൂക്കിന് കീഴിലുള്ള ഗ്രന്ഥശാലകളുടെ പരസ്പരം പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം കാളിയാർ നാഷണൽ ലൈബ്രറിയിൽ വച്ച് താലൂക്ക് പ്രസിഡണ്ട് ജോർജ് അഗസ്റ്റിൻ നിർവ്വഹിച്ചു. സെക്രട്ടറി വിവി ഷാജി പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥശാല റിപ്പോർട്ട് ജോൺ തോപ്പിൽ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിലംഗം ഇ കെ രാജപ്പൻ

പരസ്പരം ക്യാമ്പയിന് തുടക്കം Read More »

ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യൂ പോയിന്റുകൾ ശുചീകരിച്ചു

ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറം കെട്ടിപ്പാറ വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് ഇരു വ്യൂ പോയിന്റുകളും വൃത്തിയാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് നാട്ടുകാരുടെ മികച്ച പിന്തുണ ലഭിച്ചു. ശുചീകരണ പരിപാടിക്ക് ക്ലബ് പ്രസിഡന്റ് ഷാജി കെ.എ, സെക്രട്ടറി കെ.പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. അംഗങ്ങളായ തങ്കച്ചൻ കെ.ഡി, ബെന്നി ജോൺ, ജിൻസ് ജോർജ്,

ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യൂ പോയിന്റുകൾ ശുചീകരിച്ചു Read More »

തൊടുപുഴ നഗരസഭ ക്ലീൻ കേരള മിഷൻ അക്കൗണ്ടിൽ നിന്നും പണം തിരുമറി നടത്തിയ പ്രീതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്കു പരാതി നൽകിയതായി മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്

തൊടുപുഴ: നഗരസഭ ക്ലീൻ കേരള മിഷൻ അക്കൗണ്ടിൽ നിന്നും പണം തിരുമറി നടത്തിയ പ്രീതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്കു പരാതി നൽകിയതായി മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക് അറിയിച്ചു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ എത്തിയ ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടാണ് പരാതി കൈമാറിയത്. ഇതിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ഇനിയുള്ള പ്രീതികൾക്കുള്ള അന്വേഷണം നടന്നു വരുന്നു യഥാർത്ഥ പ്രീതികൾ രക്ഷ പെടാൻ അനുവദിക്കരുതെന്നും കുറ്റക്കാരായവർക്കു തക്കതായ ശിക്ഷ

തൊടുപുഴ നഗരസഭ ക്ലീൻ കേരള മിഷൻ അക്കൗണ്ടിൽ നിന്നും പണം തിരുമറി നടത്തിയ പ്രീതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്കു പരാതി നൽകിയതായി മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക് Read More »

വി പി എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല, ഒരു ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എത്തുന്നവർ ആരും ഒറ്റക്കല്ല, ഈ ആശുപത്രിയൊന്നാകെ നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പകർന്നുനൽകാനുള്ളത്. എല്ലാവരുടെയും മാനസികാരോഗ്യം തങ്ങൾക്ക് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.ഇ.ഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലും പ്രയാസങ്ങളനുഭവിക്കുന്ന മനസ്സുകളുണ്ടെന്നും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകണമെന്നും

വി പി എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു Read More »

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധത്തിൽ നേഹ ബോറ, യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഐസ പ്രസിഡൻറ് നേഹ ബോറ, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിന് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഐസ പ്രവർത്തകർക്കൊപ്പം സഫ്ദർജങ് ഫ്ലൈഓവറിലേക്ക് മുദ്രാവാക്യങ്ങളുമായി നീങ്ങുന്നതിനിടെയാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്തവരെ വിവിധ വാഹനങ്ങളിലായി കൊണ്ടുപോകുകയാണെന്ന് സിപിഐ (എംഎൽ) നേതാവ് ബാലാജി പറഞ്ഞു. ജ്ഞാനേഷ് കുമാറിനും വോട്ടർപട്ടികയിലെ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധത്തിൽ നേഹ ബോറ, യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ Read More »

ജന്തർ മന്തർ സമരത്തില് ചീഫ് ജസ്റ്റിസിൻറെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതി ബാർ അസോസിയേഷൻ

ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രതിഷേധത്തിനിടെ അഭിഭാഷകർക്കെതിരേ പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ സിജെപി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അഭിഭാഷകരെ കസ്റ്റഡിയിലെടുത്തത്. നിരവധി അഭിഭാഷകരെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രമേയത്തിൽ വ്യക്തമാക്കി. സുപ്രീം കോടതി പരിസരത്ത് ശനിയാഴ്ച സമാധാനപരമായി പ്രതിഷേധിച്ച മുതിർന്ന അഭിഭാഷകരും

ജന്തർ മന്തർ സമരത്തില് ചീഫ് ജസ്റ്റിസിൻറെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതി ബാർ അസോസിയേഷൻ Read More »

വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ‌ ഗാന്ധി. ശനിയാഴ്ച ചെന്നൈയിലെ നീലാങ്കരയിലുള്ള വിജയ്‌യുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയും വിജയ്‌യും ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. നിരവധി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും നീലാങ്കരയിലെ വസതിക്ക് സമീപത്തെ കഫേയിൽ എത്തി കാപ്പിയും കുടിച്ചു. ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റേതാണ് ഈ കഫേയെന്നാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി നഗരത്തിലെ

വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി Read More »

ഡൽഹിയിൽ തിങ്കളാഴ്ച വൻ പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യാ സഖ്യം

ആലപ്പുഴ: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) വിഷയത്തിലെ പോരാട്ടത്തിന്‍റെ ഭാഗമായി ഇന്ത്യാ സഖ്യം തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഷയത്തിലെ ആശങ്കകൾ അറിയിക്കാൻ ഇന്ത്യ സഖ്യം അന്നേദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ച ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രമങ്ങൾ അവരുടെ പതനത്തിന്

ഡൽഹിയിൽ തിങ്കളാഴ്ച വൻ പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യാ സഖ്യം Read More »

പിണറായി വിജയന് ശാരീരിക അസ്വസ്ഥത; പൊലീസ് മരുന്നും നിഷേധിച്ചെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശാരീരിക അസ്വസ്ഥത ഉണ്ടായി. പിണറായി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. പ്രായത്തിന്‍റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും പൊലീസ് നിഷേധിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പൊലീസ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കൊപ്പം ജോൺ

പിണറായി വിജയന് ശാരീരിക അസ്വസ്ഥത; പൊലീസ് മരുന്നും നിഷേധിച്ചെന്ന് ജോൺ ബ്രിട്ടാസ് Read More »

മാസ്റ്റേഴ്‌സ് നീന്തലിൽ ബേബി വർഗ്ഗീസിന് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും

തൊടുപുഴ: ഒക്ടോബർ 7 ന് കോയമ്പത്തൂരിൽ നടന്ന 5 -ാമത് മാസ്റ്റേഴ്‌സ് ദേശീയ സ്പോർട്സ് & ഗെയിംസ് സ്വിമ്മിംഗ് ചാമ്പ്യൻ ഷിപ്പിൽ ബേബി വർഗ്ഗീസ് 3 സ്വർണ്ണവും , 1 വെള്ളിയും കരസ്ഥമാക്കി. 100 മീ. ഫ്രീ സ്റ്റയിൽ , 100 മീ. ബട്ടർ ഫ്ലൈ സ്ട്രോക്ക്, 100 മീ. ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിൽ സ്വർണ്ണവും, 50 മീ. ബ്രെസ്റ്റ് സ്ട്രോക്കിൽ വെള്ളിയും നേടി. വണ്ടമറ്റം അക്വാറ്റിക് സെൻ്ററിലെ മുഖ്യ പരിശീലകൻ , ജില്ലാ സ്പോർട്സ് കൗൺസിൽ

മാസ്റ്റേഴ്‌സ് നീന്തലിൽ ബേബി വർഗ്ഗീസിന് മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും Read More »

വോട്ടര്‍പ്പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ പ്രത്യേക എന്‍റോള്‍മെന്റ്‌ നടത്തും

ഇടുക്കി: വോട്ടര്‍പട്ടികയില്‍ പേര്‌ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച്‌ സംസ്‌ഥാന വ്യാപകമായി പ്രത്യേക എന്‍റോള്‍മെന്റ്‌ ഡ്രൈവ്‌ നടത്താന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഡോ. ഡി സജിത്ത്‌ ബാബു അറിയിച്ചു. മുഖ്യ തെരഞ്ഞെടു പ്പ്‌ ഉദ്യോഗസ്‌ഥന്‍ ജില്ലാ കലക്‌ടര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ്‌ നിര്‍ദേശം നല്‍കിയത്‌. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തു ന്നതിനായി 15 മുതല്‍ 31 വരെ വില്ലേജ്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ ഡിജിറ്റല്‍ ഹെല്‍പ്‌ ഡെസ്‌കുകള്‍ രൂപീകരിക്കും. നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോറം ഒഴിവാക്കിയതിനാല്‍ അപേക്ഷകര്‍ നിയമപ്രകാരമുള്ള ഫോറം

വോട്ടര്‍പ്പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ പ്രത്യേക എന്‍റോള്‍മെന്റ്‌ നടത്തും Read More »

കോട്ടയത്ത് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: ചന്തക്കവലയിൽ ഇന്നലെ വൈകിട്ട് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. നട്ടാശ്ശേരി ഇഞ്ചേരികുന്ന് പാറയിൽ അജയൻ്റെ മകൾ അഞ്ജലി അജയ് (19) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി

കോട്ടയത്ത് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടത്ത് നടന്നു

നെടുങ്കണ്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പഞ്ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടം ലയണ്‍സ് ഹാളില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് പി ജെ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എസ് ബിജു, ആര്‍ സുരേഷ്, ജില്ലാ സെക്രട്ടറി സിബിച്ചന്‍ കൊച്ചുവെള്ളാട്ട്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജീവ് ആര്‍ നായര്‍, ഓര്‍ഗനൈസര്‍ സജി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടത്ത് നടന്നു Read More »

ആനത്താര സംരക്ഷണത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽഏകദിന ഉപവാസം ഒക്ടോബർ 12 ന്

നെടുംങ്കണ്ടം: വന്യമൃഗശല്യങ്ങളിൽ നിന്നും കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുവാനുള്ള സമഗ്രനയ ങ്ങളും പ്രവർത്തനങ്ങളും ആവിഷ്ക്കരിക്കാതെ കേരളാസർക്കാർ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ അതിർത്തിഗ്രാമങ്ങളിലെ ആനത്താരകൾ സംരക്ഷിക്കാനും തുറന്നു കൊടുക്കുവാനുമുള്ള നീക്കത്തിനെതിരെയാണ് ബി ജെ പി യുടെ നേതൃത്വത്തിൽ ഒക്ടോബർ 12 ന് പൂപ്പാറയിൽ ഉപവാസം സംഘടിപ്പിക്കുന്നത് . ആനകളിൽ നിന്ന് നിരവധി ആക്രമണങ്ങൾ പൊതുജനത്തിന് വീണ്ടും നേരിടേണ്ടിവരുന്ന സാഹചര്യ ങ്ങൾ സൃഷ്‌ടിക്കുവാനാണ് കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ പുറത്തിറക്കിയ രേഖകളിൽ നാളിത് വരെ പരാമർശിക്കാത്ത

ആനത്താര സംരക്ഷണത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽഏകദിന ഉപവാസം ഒക്ടോബർ 12 ന് Read More »

ധീരജ് രാജേന്ദ്രന്‍ വധക്കേസ്; വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ല എന്ന്സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഇടുക്കി: ധീരജ് വധക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് പരസ്യമായി സ്വീകരിച്ചു വന്നിട്ടുള്ളത്. കെപിസിസി പ്രസിഡന്‍റ് തന്നെ പ്രതികളെ പരസ്യമായി ന്യായീകരിച്ചതും ഒന്നാം പ്രതിയെ ഡിസിസി മെമ്പറാക്കിയതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോള്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സ് നേതൃത്വം നടത്തുന്നത്. കേസ് വിചാരണയ്ക്ക് എടുക്കാതിരിക്കാന്‍ 7 ഉം 8 ഉം പ്രതികള്‍ തങ്ങളെ പ്രതിസ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജില്ലാ കോടതി നിരുപാധികം തള്ളി. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കേസിന്‍റെ

ധീരജ് രാജേന്ദ്രന്‍ വധക്കേസ്; വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ല എന്ന്സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു Read More »

2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

കാനഡ: 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യു എന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യു എന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.

2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക് Read More »

2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന്

കാനഡ: സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോടു ചേർന്നു നിൽക്കുമ്പോൾത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച ധീരവും വൈവിധ്യമാർന്നതുമായ എഴുത്തിനാണ് പുരസ്കാരം. കനേഡിയൻ കവിയും, വിവർത്തകയുമായ ആൻ പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനികവും സാഹിത്യശാഖകളുടെ പരമ്പരാഗത അതിർവരമ്പുകൾ ഭേദിക്കുന്നതുമായ എഴുത്തുരീതികളുമായി സംയോജിപ്പിക്കുന്നതിൽ പ്രമുഖയാണ്. കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചുചേർത്ത് പരമ്പരാഗത സാഹിത്യ അതിർവരമ്പുകളെ മാറ്റിമറിക്കുന്നതാണ് അവരുടെ രചനകൾ.

2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന് Read More »

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം; ഇന്ന് ലോക മാസീകാരോഗ്യ ദിനം, റവ. ഡോ. ജോജോ മാത്യു ചേന്നാട്ട് എഴുതുന്നു

റവ. ഡോ. ജോജോ മാത്യു ചേന്നാട്ട് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & കോർഡിനേറ്റർ , ക്ലിനിക്കൽ സൈക്കോളജി വിഭാഗം . &അസോ. ഡയറക്‌ടർ , ആയുഷ് വിഭാഗം മാർ സ്ലീവാ മെഡിസിറ്റി പാല) മാനസീകാരോഗ്യത്തെ കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുന്നതിനും ഈ രംഗത്ത് പ്രവൃത്തിക്കുന്നവരെ പിന്തുണക്കുന്നതിനുമായി 1992 മുതൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 10 -ാം തീയതി മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു. മാനസീകാരോഗ്യത്തെകുറിച്ചുള്ള വിദ്യാഭ്യാസം, അവബോധം, സാമൂഹികമായ മാറ്റി നിർത്തലുകൾക്കും

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം; ഇന്ന് ലോക മാസീകാരോഗ്യ ദിനം, റവ. ഡോ. ജോജോ മാത്യു ചേന്നാട്ട് എഴുതുന്നു Read More »

643 ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന; രണ്ട് ലക്ഷം രൂപ പിഴ

ഇടുക്കി: ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭക്ഷ്യോല്‍പാദക വിതരണ മേഖലയിലുള്ള 643 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 139 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 202 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. ലാബ് പരിശോധനകളില്‍ നിന്ന് 15 സാമ്പിളുകള്‍ സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതായും കണ്ടെത്തി. പരിശോധനകളില്‍ 95 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ്

643 ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന; രണ്ട് ലക്ഷം രൂപ പിഴ Read More »

1.5 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ

തൊടുപുഴ: വലിപ്പം കൂടിയ ഗർഭാശയ മുഴകൾ (ഫൈബ്രോയ്ഡ്) മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 46-കാരിക്ക് പുതുജീവൻ നൽകി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബിഎംഎച്ച്). അത്യാധുനിക കീഹോൾ ശസ്ത്രക്രിയയായ ടോട്ടൽ ലാപ്രോസ്കോപ്പിക് ഹിസ്റ്റെരെക്ടമിയിലൂടെ 20 മുഴകളുണ്ടായിരുന്ന 1.5 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്താണ് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.അമിത രക്തസ്രാവവും ഗുരുതരമായ വിളർച്ചയും മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകളോടെയാണ് തൊടുപുഴ മടക്കത്താനം സ്വദേശിനിയായ രോഗി ആശുപത്രിയിൽ പ്രവേശിച്ചത്. പരിശോധനയിൽ സ്ത്രീയുടെ ഗർഭപാത്രത്തിന് 28 ആഴ്ച ഗർഭാവസ്ഥയിലുള്ള

1.5 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ Read More »