Timely news thodupuzha

ബസ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട വയോധികയെ സ്നേഹമന്ദിരത്തിൽ എത്തിച്ചു

പടമുഖം: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയായ ആനന്ദവല്ലിക്ക് സംരക്ഷണവും കരുതലുമായി പടമുഖം മുരിക്കാശ്ശേരിയിലെ സ്നേഹമന്ദിരം. രോഗബാധിതയായ വയോധികയ്ക്ക് സംസാരിക്കുന്നതിനും നടക്കുന്നത്തിനും പ്രയാസമുണ്ടായിരുന്നു.ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ അവശയായ ആനന്ദവല്ലിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികിലുള്ള കാത്തിരിപ്പുകേന്ദ്രത്തിൽ കാണുകയും നാട്ടുകാർ പഞ്ചായത്തധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് സ്നേഹമന്ദിരം മാനേജിങ്ങ് ഡയറക്ടർ ബ്ര.രാജു V C യെ അറിയിക്കുകയും ഏറ്റെടുക്കുവാൻ ആരുമില്ലാത്തതിനാൽ തുടർസംരക്ഷണത്തിനായി സ്നേഹമന്ദിരത്തിലെത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.പോലീസ് അധികൃതരും വാർഡ് മെമ്പർമാരായ ബിനോയ്‌ കുറ്റിപ്പുറത്ത്‌,സുലോചന ചന്ദ്രൻ, പഞ്ചായത്ത്‌ ഹെഡ് ക്ലാർക്ക് സുരേഷ് V എന്നിവരുടെ നേതൃത്വത്തിൽ ആനന്ദവല്ലിയെ സ്നേഹമന്ദിരത്തിൽ എത്തിച്ചു.തുടർചികിത്സയും ആവശ്യമായ മറ്റ് പരിചരണങ്ങളും ഉറപ്പാക്കുന്നതിനായി രാജു വി. സി.യുടെ നേതൃത്വത്തിൽ ആനന്ദവല്ലിയെ ഏറ്റെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *