തൊടുപുഴ: നഗരസഭ ക്ലീൻ കേരള മിഷൻ അക്കൗണ്ടിൽ നിന്നും പണം തിരുമറി നടത്തിയ പ്രീതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കു പരാതി നൽകിയതായി മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക് അറിയിച്ചു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ എത്തിയ ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടാണ് പരാതി കൈമാറിയത്. ഇതിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ഇനിയുള്ള പ്രീതികൾക്കുള്ള അന്വേഷണം നടന്നു വരുന്നു യഥാർത്ഥ പ്രീതികൾ രക്ഷ പെടാൻ അനുവദിക്കരുതെന്നും കുറ്റക്കാരായവർക്കു തക്കതായ ശിക്ഷ ഉറപ്പാക്കണം എന്നും ദീപക് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ഉന്നത ഉദ്യോഗസ്ഥർക്കു ആഭ്യന്തര മന്ത്രി നിർദേശം നൽകി.
തൊടുപുഴ നഗരസഭ ക്ലീൻ കേരള മിഷൻ അക്കൗണ്ടിൽ നിന്നും പണം തിരുമറി നടത്തിയ പ്രീതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കു പരാതി നൽകിയതായി മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്






