Timely news thodupuzha

പരസ്പരം ക്യാമ്പയിന് തുടക്കം

തൊടുപുഴ: കേരളത്തിലെ എണ്ണായിരത്തിലധികം വരുന്ന ഗ്രന്ഥശാലകളുടെ ഭരണ സമിതി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഗ്രന്ഥശാലകൾക്ക് ആധുനിക മുഖം നൽകാനുള്ള ഒരു പരിപാടിയാണ് പരസ്പരം. ഇതിൻ്റെ ഭാഗമായി തൊടുപുഴ താലൂക്കിന് കീഴിലുള്ള ഗ്രന്ഥശാലകളുടെ പരസ്പരം പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം കാളിയാർ നാഷണൽ ലൈബ്രറിയിൽ വച്ച് താലൂക്ക് പ്രസിഡണ്ട് ജോർജ് അഗസ്റ്റിൻ നിർവ്വഹിച്ചു.

സെക്രട്ടറി വിവി ഷാജി പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥശാല റിപ്പോർട്ട് ജോൺ തോപ്പിൽ അവതരിപ്പിച്ചു.

ജില്ലാ ലൈബ്രറി കൗൺസിലംഗം ഇ കെ രാജപ്പൻ ആശംസ പ്രസംഗം നടത്തി. തോമസ് കല്ലിയാങ്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് നൈസൺ നൈനാൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *