തൊടുപുഴ: ചങ്ങനാശ്ശേരിയിൽ നിന്ന് ആരംഭിച്ച് പാലാ -തൊടുപുഴ വഴി വേളാങ്കണ്ണിക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും ഏറ്റുമാനൂർ -കുറവലങ്ങാട് വഴി തിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ബിസംസ്ഥാന ജനറൽ സെക്രട്ടറിപോൾസൺ മാത്യു ആവശ്യപ്പെട്ടു. ഏതാണ്ട് 20 വർഷത്തിൽ മുകളിൽ കുറവലങ്ങാട് വഴി സർവീസ് നടത്തിയിരുന്നു ഈ ബസ്സർവീസ്മുൻമന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ തൊടുപുഴ വഴി തിരിച്ചുവിടുകയായിരുന്നു. ഇപ്പോൾ ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ചിലരുടെ താല്പര്യ പ്രകാരംഇപ്പോൾ ഈ സർവീസ് മാറ്റിക്കൊണ്ടുപോകുന്നത് തൊടുപുഴ പാലാ മേഖലയിലുള്ള ജനങ്ങളോടുള്ള കടുത്തഅവഗണനയാണ് പാലാ തൊടുപുഴ വഴിയുള്ള നിരവധി യാത്രക്കാർക്ക് ഈ സർവീസ് ഏറെ ഗുണകരമായിരുന്നതിൻ്റെ അതിനടിസ്ഥാനത്തിലാണ് ഈ വഴി തുടങ്ങിയത് ചില രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സർവീസ്നിർത്തലാക്കാനുള്ള നടപടിയിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ പിന്മാറണമെന്ന്പോൾസൺ മാത്യു അത്യാവശ്യപ്പെട്ടു.
കെഎസ്ആർടിസി ബസ് വഴി തിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ബിസംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു






