Timely news thodupuzha

ചിക്കൻ ബിരിയാണി പോസ്റ്ററിൽ ദുർഗാ ദേവിയുടെ ചിത്രം

കോൽക്കത്ത: ബിരിയാണി കടയുടെ പോസ്റ്ററിൽ ദുർഗാ ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരേ വൻ പ്രതിഷേധം. കോൽക്കത്തയിലെ ഹൂഗ്ലി ഡില്ലയിലാണ് സംഭവം. എത്രയും പെട്ടെന്ന് ബോർഡ് നീക്കമമെന്നും മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും ബിജെപി എംഎൽഎ ദീപാഞ്ജൻ ചക്രബർത്തി ആവശ്യപ്പെട്ടു. ഒരു പ്ലേറ്റ് ചിക്കൻ ബിരിയാണിയ്ക്കൊപ്പമാണ് ദേവിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബഹളം വച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനോട് പ്രശ്നമില്ല. പക്ഷേ എങ്ങനെയാണ് ദുർഗാ ദേവിയെ ചിക്കൻ ബിരിയാണിക്കൊപ്പം വയ്ക്കാൻ സാധിക്കുക. ഇതൊന്നും അനുദിച്ചു കൊടുക്കില്ലെന്ന് എംഎൽഎ പറയുന്നു. ഇത്തരത്തിലുള്ള ഫോട്ടോകൾ ഇനിയും വച്ചാൽ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *