രാജാക്കാട്: ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന്റെ കപടമുഖം പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശദീകരണ യോഗം എൻ ആർ സിറ്റിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി ജോസ് ഉദ്ഘാടനം ചെയ്തു. 10 വർഷം അധികാരത്തിൽ ഇരുന്നിട്ട് ഇടുക്കിയിലെ ഭൂ വിഷയത്തിൽ ഒന്നും ചെയ്യാതിരുന്ന ഇടതു പക്ഷവും സിപിഎമ്മും ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഇപ്പോൾ ഹർത്താലുമായി ഇറങ്ങിയിരിക്കുകയാണ് കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാന ഭരണവും നാല് mla മാരും 5 വർഷം മന്ത്രിയും ഉണ്ടായിട്ട് ശാസ്വാതമായ പരിഹാരം കാണുവാൻ ഇവർക്കയില്ല എന്നിട്ടാണ് ഇപ്പോൾ ഹർത്താൽ. ഇടുക്കിയിലെ ജനങ്ങൾ പൊട്ടന്മാരല്ല എന്ന് സി പി എം മനസ്സിലാക്കണം എന്നും ആർ ബാലൻപിള്ള പറഞ്ഞു. ഇടുക്കിയിൽ സി പി എം ഈ മാസം 16 ന് നടത്തുന്ന ജില്ലാ ഹർത്താലിനെതിരെ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിനടത്തുന്ന വിശദീകരണ യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കെ പി സി സി മെമ്പർ ആർ ബാലൻപിള്ള അദ്ധ്യക്ഷൻ കോൺഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റും ടൗൺ വാർഡ് മെമ്പറുമായ ജോഷി കന്യാക്കുഴിയിൽ സ്വാഗതം സുജിത്ത് റ്റി കെ ഉൽഘാടനം ആർ ബാലൻപിള്ള കെപിസിസി മെമ്പർ മുഖ്യപ്രഭാഷണം കെ എസ് അരുൺ ഡി സി സി വൈസ്പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ് , പഞ്ചായത്ത് പ്രസിഡന്റ് കിങ്ങണി രാജേന്ദ്രൻ , വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ഡി സി സി മെമ്പർ എം ഡി തോമസ് സാജു പഴപ്ളാക്കൽ , കെ കെ രാജൻ എന്നിവർ സംസാരിച്ചു , സലിംസ് പാറക്കൽ നന്ദി പറഞ്ഞു.
ഇടുക്കി ജില്ലാ ഹർത്താൽ നടത്തി






