
തൊടുപുഴ: സി ബി എസ് ഇ സെൻട്രൽ കേരള കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ വിദ്യാർത്ഥി എസ് സ്റ്റീഫൻ. മൂന്ന് ജില്ലകളിൽ നിന്നായി നൂറ്റിപതിനൊന്നു സ്കൂളുകളിലെ കുട്ടികൾ മാറ്റുരച്ച കലോത്സവത്തിലാണ് സ്റ്റീഫൻ തിളക്കമാർന്ന വിജയങ്ങൾ നേടിയത്.

ലളിതഗാനത്തിൽ ഒന്നാംസ്ഥാനവും മാപ്പിളപ്പാട്ടിൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനത്തിനും അർഹനായി. അതോടൊപ്പം സമൂഹ ഗാനം, വെസ്റ്റേൺ മ്യൂസിക്, കൺസേർട്ട് എന്നിവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സ്റ്റീഫൻ സ്കൂൾ ഹെഡ് ബോയിയാണ്. പ്രൈമറി കാലഘട്ടം മുതൽ കലോത്സവ വേദികളിലെ നിറ സാന്നിധ്യവും നിരവധി ജില്ലാ – സംസ്ഥാന പുരസ്ക്കാരങ്ങൾക്കു അർഹനുമായിട്ടുണ്ട്.
തൊടുപുഴ ഇടുക്കി റോഡിൽ കഴിഞ്ഞ 38 വർഷമായി ടയർ റീ ട്രേഡിങ്ങ് സ്ഥാപനമായ പോൾസൺ ടയേഴ്സ് നടത്തിവരുന്ന പോളക്കുഴിയിൽ സജി പോൾ – ടിന്റു ഐസക് പറയന്നിലം ദമ്പതികളുടെ ഇളയ മകനാണ് സ്റ്റീഫൻ.
ബാംഗ്ലൂർ സെന്റ് ജോസഫ് കോളേജ് ഓഫ് ലോയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ സഹോദരൻ അലക്സാണ്ടറും ഡീപോൾ സ്കൂൾ പൂർവ വിദ്യാർത്ഥിയും ഹെഡ് ബോയിയുമായിരുന്നു.
അലക്സാണ്ടറും കല സാംസ്ക്കാരിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.






