Timely news thodupuzha

ചികിത്സാ ചെലവുകൾ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആരോഗ്യ സേവന നിരക്കുകൾ ആശുപത്രികളിൽ പരസ്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകി കേന്ദ്ര സർക്കാർ. അമിത നിരക്ക് സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ ഇടപെടൽ. പ്രാദേശിക ഭാഷയിൽ ലളിതമായി വ്യക്തമായി കാണാനാവുന്ന വിധം നിരക്കുകൾ പ്രദർശിപ്പിക്കണം. മെഡിക്കൽ / ആയുഷ് വീസയിൽ ഇന്ത്യയിലേക്കു വരുന്ന വിദേശികൾക്കു നൽകുന്ന പാക്കേജ് നിരക്കുകൾ “പേഷ്യന്‍റ് ഇൻഫർമേഷൻ ബ്രോഷർ’ എന്ന പേരിൽ പ്രദർശിപ്പിക്കണമെന്നും നിർ‌ദേശമുണ്ട്. ചികിത്സാച്ചെലവുകൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് വഴി ആശുപത്രിയിലെത്തുന്ന രോഗികൾക്കും കുടുംബാംഗങ്ങൾക്കും കൃത്യമായി സാമ്പത്തിക ചെലവിനെക്കുറിച്ച് ധാരണ ലഭിക്കും. അതനുസരിച്ച് അവർക്ക് മുന്നോട്ട് പോവാനാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *