Timely news thodupuzha

നിഷ്‌പക്ഷ നീതിയുടെവാതായനങ്ങൾ തുറക്കപ്പെടുമ്പോൾ; അഡ്വക്കേറ്റ് പി റഹിം

തിരുവനന്തപുരം: പിണറായിയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു എന്ന് പറയുന്നത് വസ്തുതകൾ വിശകലനം ചെയ്ത് നോക്കുമ്പോൾ ആ നിഗമനം ശരിയല്ല. ഇ ഡി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതു നീതിയും ന്യായവും പുലരണമെന്ന് ഇച്ഛിക്കുന്ന ഒരു സർക്കാരിൻറെ പ്രാഥമികമായ കർത്തവ്യമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി യുടെയുടെ റിപ്പോർട്ടിൽ കഴമ്പുണ്ടോ എന്ന് പഠിക്കാൻ ആയി ഒരു അന്വേഷണം വച്ചത്. അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ്കേസ് രജിസ്റ്റർ ചെയ്യാൻഹൈക്കോടതി ഉത്തരവിടുന്നത്. അതിൻറെ അടിസ്ഥാനത്തിൽഏഴു പേർക്കെതിരെ ഒരു എഫ് ഐ ആറും 9 പേർക്കെതിരെ മറ്റൊരു എഫ് ഐ ആറും രജിസ്റ്റർ ചെയ്തു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്യാൻഹൈക്കോടതി പാസാക്കിയ ഉത്തരവ് നടപ്പിലായി. കേസ് രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിനെതിരെയാണ് പിണറായി വിജയനും മറ്റും ഹർജി ഡിവിഷൻ ബെഞ്ചിൽ നൽകിയത്. ആ ഹർജി ഇൻഫ്ര ക്ചുവസ് ആണ്. അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചതും അതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സ്ഥിതിക്ക്നിയമപരമായി എഫ് ഐ ആർ റദ്ദാക്കാനുള്ളതുൾപ്പെടെയുളള മറ്റ് നിയമനടപടികളാണ് പിണറായിയും കൂട്ടരും സ്വീകരിക്കേണ്ടിയിരുന്നത്. സർക്കാരിന്റെ മുൻനിലപാടും പ്രാഥമിക അന്വേഷണം നടത്തണം എന്നത് തന്നെയാണ്. അല്ലാതെ ഇ ഡി ആവശ്യപ്പെട്ടതുപോലെ നേരിട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം എന്നതായിരുന്നില്ല. എന്നു മാത്രമല്ല സിംഗിൾ ബെഞ്ച് വിധികെതിരെ സർക്കാർ അപ്പീൽ പോവുകയല്ല ചെയ്തത്, മറിച്ച് കോടതി നിർദേശിച്ചത് പോലെ എഫ് ഐ ആറുകൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. എഫ് ഐ ആറുകൾ നിലവിലുള്ളതിനാൽ അപ്പീലുകളിൽ പ്രത്യേക ആശ്വാസം നൽകേണ്ട സാഹചര്യമില്ലെന്നും, പരാതിയുള്ളവർക്ക് തങ്ങൾക്കെതിരായ എഫ് ഐ ആറുകളെ പ്രത്യേകമായി ചോദ്യം ചെയ്യാമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി. ഹർജക്കാരൻ നൽകിയത് പൊതുതാൽപ്പര്യ ഹർജിയാണെങ്കിൽ അത് പരിഗണിക്കേണ്ടത് അതിന് അധികാരമുള്ള കോടതിയാണെന്നും അല്ലാതെ സിംഗിൾ ബെഞ്ചല്ലെന്നുമുള്ള നിയമവശം ആണ് ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചത്.അല്ലാതെ സർക്കാരോ സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലോ പിണറായിയെയും കൂട്ടരെയും സഹായിക്കുന്ന രീതിയിൽ യാതൊരു വാദവും നടത്തിയിട്ടില്ല. സത്യവും നീതിയും ന്യായവും രാഷ്ട്രീയം ഉൾപ്പെടെ എല്ലാ താൽപര്യങ്ങൾക്കും അതീതമായി പുലരണമെന്നും അത് നിലനിർത്തണമെന്നും നിലനിൽക്കണമെന്നും ഇച്ഛാശക്തിയുള്ള ഒരു സർക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത് എന്ന് നമ്മൾ ഓർക്കുക. ഏതെങ്കിലും വാക്കുകളിലെ വാചകങ്ങളിലോ തൂങ്ങി യഥാർത്ഥവാദങ്ങളുംവസ്തുതകളും മുങ്ങിപ്പോകുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നമ്മുടെ ഗവൺമെന്റിന്റെയുംഗവർമെന്റിന്റെ അഭിഭാഷക സംഘത്തെയുംഅവർക്ക്നേതൃത്വം കൊടുക്കുന്ന അഡ്വക്കേറ്റ് ജനറലിനെയുംവേദനിപ്പിക്കുന്ന രീതിയിലുള്ളതാണ്.രാഷ്ട്രീയമായി പ്രതികാരം ചെയ്യാനുള്ള ഒരു വേദിയായി നിയമത്തെ ഉപയോഗിക്കുകഎന്നതല്ല സർക്കാരിൻറെ നയം.വസ്തുതകളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ നടപടികൾ കൈകൊണ്ട് മാതൃകാപരമായ ശിക്ഷ അവർക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിൻറെ ഉദ്ദേശം. ആ സദുദ്ദേശമാണ് ഇന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വാദങ്ങളിലൂടെ അവതരിപ്പിച്ചതും.അതിനെ നമ്മൾ പ്രശംസിക്കാതെയും അംഗീകരിക്കാതെയുംനമ്മുടെ സംവിധാനത്തെ കുറിച്ച് തന്നെ അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള വാർത്തകൾ വേദന ഉളവാക്കുന്നതാണ്.പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഒരു മുതലെടുപ്പ് നടത്തുന്നതിനുള്ള ചരടാണ് അതിലൂടെ ഇട്ടുകൊടുക്കുന്നത്.അഡ്വക്കേറ്റ് ജനറലിന്റെ ഇന്നത്തെ കോടതിയിലെ നിലപാടും സബ്‌മിഷനുകളും വി ഡിസതീശന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ നീതി ന്യായ പരിപാലനത്തിന്റെ നിഷ്പക്ഷവും സത്യസന്ധവുമായനിലപാടിന്റെ ബഹിർസ്ഫുരണങ്ങളും നീതി ഗോപുരത്തിന്റെ പ്രകാശകിരണങ്ങളുമാണ് എന്ന് ഓർക്കുക.നീതിന്യായ വ്യവസ്ഥകളെയും നിഷ്പക്ഷ നീതിയെയുംഅപകടത്തിലാക്കിയ ഒരു ദശാബ്ദത്തെക്കുറിച്ച്ജനങ്ങൾ മനസ്സിലാക്കുന്നതിനുംഐക്യ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ നിഷ്പക്ഷമായ നീതി നിർവഹണത്തിൻറെ ഒരു പുതിയ ഏടായും അഡ്വക്കേറ്റ് ജനറലിന്റെ ഇന്നത്തെ കോടതിയിലെ വാദങ്ങൾ ജനം വിലയിരുത്തും. തീർച്ച.

Leave a Comment

Your email address will not be published. Required fields are marked *