Timely news thodupuzha

ഡൽഹി സമരത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം

രാജാക്കാട്: വോട്ടർ പട്ടികയിലെ പേരുകൾ അനധികൃതമായി നീക്കം ചെയ്ത ചീഫ് ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ രാജകുമാരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ആർ സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി.കെഎസ്എസ്പിയു രാജകുമാരി ബ്ലോക്ക് പ്രസിഡന്റ് റ്റി.പി വർഗീസ്, ജില്ലാ കമ്മിറ്റി അംഗം വി.എം സെബാസ്റ്റ്യൻ,പി എൻ ശശി,പി.എ വസുമതി,എം.പി എൽദോ,പി.ആർ രത്നമ്മ,എൻ പി ഷൈൻ, ഇ എൻ വിശ്വംഭരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *