ഇലഞ്ഞിതോട്ടം: വല്ലൂതടത്തിൽ വി ജെ പോൾ – ചിന്നമ്മ ദമ്പതികളുടെ മകൻ എഫ് എ സി റ്റി റിട്ട. എഞ്ചിനീയർ ജിയോ പോൾ (60) നിര്യാതനായി. കഴിഞ്ഞ ദിവസം ഇലഞ്ഞി ടൗണിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ ഷീല മുട്ടാർ ആറ്റുപുറം കുടുംബാംഗമാണ്. മക്കൾ: രാജി, പോൾ (ഹൈക്കോടതി – അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ). മരുമക്കൾ: അശ്വിൻ, മല്ലപ്പള്ളി ( സ്കോട്ട്ലൻ്റ് ), ലിസ്, ഐക്കര, പങ്ങട, പാമ്പാടി ( മാനേജർ, ബാങ്ക് ഓഫ് ബറോഡ, കടവന്ത്ര – എറണാകുളം). സഹോദരങ്ങൾ: ലൗലി ജോയ്, പൊതൂർ, പെരുമ്പല്ലൂർ ( മുവാറ്റുപുഴ ), ഷൈനി ടോമി, കുരീക്കാട്ട് ( മംഗലാപുരം ), പരേതൻ തോട്ടം കുടുംമ്പയോഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു. ഭൗതീകശരീരം നാളെ ചൊവ്വ (13/10/2026) രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് വീട്ടിൽ ആരംഭിച്ച് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ ഫൊറോന പള്ളിയിൽ.
ഇലഞ്ഞിതോട്ടം വല്ലൂതടത്തിൽ ജിയോ പോൾ നിര്യാതനായി






