വണ്ണപ്പുറം: തൊമ്മൻകുത്തിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേയ്ക്ക് പ്രിയദർശിനി സർവീസ് തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന് കേരള കോൺഗ്രസ്സ് ജേക്കബ് ഹൈപവർ കമ്മറ്റി അംഗവും തൊടുപുഴ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മറ്റി അംഗവുമായ അനിൽ പയ്യാനിക്കൽ നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് സർവീസ് ആരംഭിച്ചത്. സി .എം.പി. നേതാവും കെ. എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗവുമായ കെ.സുരേഷ് ബാബുവിന്റെ ഇടപെടലുകളും ബസ് സർവീസ് അനുവദിക്കുന്നിൽ സഹായകരമായി. ഇനി തൊടുപുഴയിൽ നിന്ന് തൊമ്മൻകുത്ത് നാരങ്ങാനം വഴി ഹൈറേഞ്ചിലേയ്ക്ക് ബസ് സർവീസ് തുടങ്ങുന്നതിനു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പി നെയും ഗതാഗത വകുപ്പ് മന്ത്രിയെയും സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ സർവീസിന് തൊമ്മൻകുത്ത് കവലയിൽ പഞ്ചായത്തംഗം ഷൈനി ജോയിയുടെ നേതൃത്തിൽ സ്വീകരണം നൽകി. അബു എബ്രഹാം, ബിബിൻ അഗസ്റ്റിൻ, ജോണി കണ്ടത്തിൻ കുടി, അബ്ബാസ് റാവുത്തർ, തങ്കച്ചൻ കാക്കനാട്ട്, കെ.എം ബാബു, ഇസ്മായിൽ, കണ്ടക്ടർ ബേസിൽ വർഗീസ് , ഡ്രൈവർ രതീഷ് ചന്ദ്രൻ, മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു.
തൊമ്മൻകുത്തിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേയ്ക്ക് പ്രിയദർശിനി സർവീസ് തുടങ്ങി






