Timely news thodupuzha

ശബരിമല – മണ്ഡല കാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു

കുമളി: ശബരിമല തീർഥാടന കാലമാരംഭിക്കുവാനിരിക്കെ തീർഥാടകർക്ക് ശുദ്ധമായ ഭക്ഷണ പാനീയങ്ങൾ നൽകി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടക കവാടമായ കുമളി . വണ്ടിപ്പെരി യാർ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തിയത് 22 ഭക്ഷണ – പാനീയ ശാലകളിൽആണ് പരിശോധന നടത്തിയത് വൃത്തിഹീനമായി കണ്ട കുമളിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിനു സ്റ്റോപ്പ്‌ മെമ്മോ നൽകുകയും, രണ്ട്‌ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ പല സ്ഥാപനങ്ങൾക്കും പഞ്ചായത്ത്‌ ലൈസൻസ്, ജീവനക്കാർക്ക് ഹെൽത്ത്‌ കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്‌, മാലിന്യ സംസ്കാരണ സംവിധാനം,പുകയില വിരുദ്ധ ബോധവൽക്കരണ ബോർഡ് എന്നിവ ഇല്ലെന്നു കണ്ടെത്തി..വണ്ടിപ്പെരിയാർ ഹെൽത്ത്‌ സൂപ്പർ വൈസർ ഷാജി മോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ശ്രീകുമാർ, റൊണാൾഡ്, ഷമീമ എന്നിവർ പങ്കെടുത്തു.. തുടർ ദിവസങ്ങളിലും പരിശോധന തുടരും എന്നും.ലൈസൻസ്, ഹെൽത്ത്‌ കാർഡ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നീയമ പ്രകാരം കർശന നടപടി സ്വീകരിക്കും എന്ന് ഹെൽത്ത്‌ സൂപ്പർവൈസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *