Timely news thodupuzha

കൂത്താട്ടുകുളം ഇൻഫന്റ്സ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആർച്ചറിയിൽ തിളങ്ങി, ദേശീയതലത്തിലേക്ക്

കൂത്താട്ടുകുളം: പാലക്കാട് B M H S- ൽ വച്ച് നടന്ന സംസ്ഥാനതല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. വിവിധ വിഭാഗങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു സ്വർണ്ണ മെഡലും ദേശീയ ടീമിൽ ഇടവും കരസ്ഥമാക്കി. അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ജാൻവി അനീഷ് ഒന്നാം സ്ഥാനം നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കി ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14 ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ഭദ്ര.എ.നായർ നാലാം സ്ഥാനം നേടി ദേശീയ ടീമിൽ ഇടം നേടി. അണ്ടർ 17 റികർവ് വിഭാഗത്തിൽ അലിൻ മരിയ എബൻസ് സ്വർണ്ണ മെഡൽ നേടി ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ ഈ അഭിമാനനേട്ടത്തിന് പിന്നിൽ നിഖിൽ സാജൻ, അജിത്ത് ബാബു എന്നിവരുടെ മികച്ച പരിശീലനവും പിന്തുണയും നിർണായകമായി. വിദ്യാർഥികളെ മത്സരങ്ങൾക്കായി ഒരുക്കുന്നതിൽ റവ : സിസ്റ്റർ മേരി SABS മുൻകൈയെടുത്ത് പ്രയത്നിച്ചു. സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കുട്ടികളെ അനുമോദിച്ച് സ്കൂൾ പ്രിൻസിപ്പൽ റവ : സിസ്റ്റർ അനിറ്റ SABS സംസാരിച്ചു. മാനേജ്മെന്റും അധ്യാപകരും ഇൻഫാ കുടുംബവും വിജയികളെ അഭിനന്ദിച്ചു. സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച് ദേശീയ ടീമിലേക്ക് മൂന്നു താരങ്ങൾ ഒരുമിച്ച് തെരഞ്ഞെടുക്കപ്പെട്ടത് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിജയങ്ങൾക്ക് ഒരു പൊൻതൂവലായി.

Leave a Comment

Your email address will not be published. Required fields are marked *