Timely news thodupuzha

ട്രാക്കിൽ കൊടുങ്കാറ്റായി കരിമണ്ണൂർ സെന്റ് ജോസഫ്സ്: അഞ്ചാം തവണയും കിരീടം സ്വന്തം

കരിമണ്ണൂർ: 2026 – 2027 അധ്യയന വർഷത്തെ സബ് ജില്ലാ അത്‌ലറ്റിക് മീറ്റിൽതൊട്ടടുത്ത സ്കൂളിൽ നിന്നും361 പോയിന്റ് വ്യക്തമായ ലീഡ് നിലനിർത്തി 461 പോയിന്റ് നേടിയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി അഞ്ചാം തവണയും ആധിപത്യം നിലനിർത്തിയത്. കഠിനാധ്വാനം, ചിട്ടയായ പരിശീലനം, അർപ്പണബോധം, കൂട്ടായ പ്രവർത്തനം എന്നിവയുടെ ഫലമാണ് ഈ നേട്ടം. മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുത്ത വിദ്യാർഥികൾ തങ്ങളുടെ കായികമികവ് തെളിയിക്കുകയും സ്കൂളിന്റെ വിജയത്തിന് വിലപ്പെട്ട സംഭാവന നൽകുകയും ചെയ്തു. കായികാധ്യാപകൻ ആൽവിൻ ജോസിന്റെ നിരന്തരമായ കഠിനപ്രയത്നത്തിലൂടെയുള്ള ചിട്ടയായ പരിശീലനവും, സാജു ജോർജ്, നീത കെ തോമസ് എന്നീ അധ്യാപകരുടെ പിന്തുണയും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കായികമേഖലയിലെ മികവിനുള്ള അംഗീകാരമാണ്. ഈ വിജയം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ സമൂഹത്തിനാകെയും വലിയ അഭിമാനമായി. സ്കൂൾ മാനേജർ ഫാദർ ജോസഫ് കൊച്ചു പറമ്പിൽ, പ്രധാനാധ്യാപകൻ ബിജോയ് മാത്യു അധ്യാപകരെയുംകുട്ടികളെയും അഭിനന്ദിച്ചു. വരും വർഷങ്ങളിലും കായികരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമായി ഈ നേട്ടം മാറുമെന്ന് സ്കൂൾ മാനേജ്മെന്റ് ആശംസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *