പീരുമേട്: കല്ലറ സുകുമാരന്റെ 30-ാം വാർഷികഅനുസ്മരണ ദിനാചരണം നടന്നു. ചിന്തകനും ഗ്രന്ഥകാരനുമായ ആർ അനിരുദ്ധൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി പീരുമേട് ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കാളികളായത് തുടർന്ന് കല്ലറ സുകുമാരന്റെ ശവകുടീരത്തിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു. ഹോൾഡ് തുടർന്ന് എസ്എംഎസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ദലിത് ആദിവാസി മത ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വോട്ട് വെട്ടിമാറ്റി സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ചിന്തകനും ഗ്രന്ഥകാരനുമായ ആർ അനിരുദ്ധൻ ആവശ്യപെട്ടു ഇന്ത്യൻ ദലിത് ഫെഡറേഷൻ,സി. കെ. റ്റി. യു എന്നി സംഘടനകളുടെ സ്ഥാപകനും,അംബേദ്കർ,അയ്യൻകാളിദർശനങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നനകല്ലറ സുകുമാരന്റെ 30-ാം വാർഷികഅനുസ്മരണ ദിനാചരണം പീരുമേട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബൈറ്റ്..രണ്ടാം ഭൂപരിഷ്കണത്തിലൂടെ ഭൂരഹിതരായമുഴുവൻ ആളുകൾക്കും ഭൂമി നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഐ ഡി എഫ് സംസ്ഥാന പ്രസിഡന്റ് പി ഷൺമുഖന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ കെ സജീവ്, വി കെ വിമലൻ, പി എ ദാമോധരൻ, ഓമന തങ്കച്ചൻ, എം എസ് തങ്കപ്പൻ, വി എസ് സജി, മെൽവിൻ മാത്യൂ,കല്ലറ ശരത് ചന്ദ്രൻ ,ഷാജി പാണ്ടിമാക്കൽ, പി.കെ ശശി വി എസ് സോമൻ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.രാവിലെ നടന്ന ചരണപഥത്തിൽപി ജി ഗോപി,സി എസ് രാജേന്ദ്രൻ, കല്ലറ ശശീന്ദ്രൻ,മാത്യൂ ഇടമറുക്,കെ പി ജയിംസ്, പുഷ്പകുമാർ കോഴിക്കോട്, ചന്ദ്രൻ മലപ്പുറം, റ്റി കെ സുബ്രഹ്മണ്യൻ,സനീഷ് ബാബു,കെ ജെ തങ്കച്ചൻ,വി. എസ് സാബു, നിഷാദ് മൂലേത്ര,ഒ .കെ സുധാകരൻ എന്നിവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകനാണ് പരിപാടിയിൽ പങ്കാളികളായത്.
കല്ലറ സുകുമാരന്റെ 30-ാം വാർഷികഅനുസ്മരണ ദിനാചരണം നടന്നു






