തൊടുപുഴയിൽ വെള്ളക്കെട്ട് രൂക്ഷം; പുഴകളിലെ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് എം
തൊടുപുഴ: മഴ കുറഞ്ഞിട്ടും തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും വെള്ളമിറങ്ങാത്ത സാഹചര്യത്തിൽ, തൊടുപുഴയിലെയും മലങ്കരയുടെ വഷ്ടിപ്രദേശത്തെയും അനുബന്ധ തോടുകളിലെയും മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്യൂ വാരിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. തൊടുപുഴയുടെ സമീപകാല ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് നാട്ടുകാര് പറയുന്നു. സാധാരണഗതിയിൽ ചുരുങ്ങിയ മണിക്കൂറുകൾ











































