Timely news thodupuzha

നാവിൽ രാമനാമവും കരങ്ങളാൽ സേവാ പ്രവർത്തനങ്ങളും ആകണം; സുരേഷ് കാനപ്പിള്ളി

എറണാകുളം: നാവിൽ രാമനാമവും കരങ്ങളാൽ സേവാ പ്രവർത്തനങ്ങളും ആകണമെന്ന് രാമായണമാസം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് സാഹിത്യകാരൻ സുരേഷ് കാനപ്പിള്ളി പറഞ്ഞു. രാമായണമാസത്തോടനുബന്ധിച്ച് പറവൂരിൽ സായി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്വാർത്ഥ സേവാ പ്രവർത്തനങ്ങൾ നാം എങ്ങിനെ ചെയ്യേണ്ടതെന്ന ഉത്തമമാതൃകയാണ് ഹനുമാൻസ്വാമി. നാം നിത്യജീവിതത്തിൽ പലേ സേവാ പ്രവർത്തനങ്ങൾ കാണാറുണ്ട്. അതു കണ്ട് നന്നെന്ന് തോന്നിയാൽ നാം അതിലൊക്കെ ഭാഗവാക്കാകാൻ ശ്രമിക്കണം. അതൊക്കെ നാം ചെ യ്യുമ്പോൾ നമ്മുടെ പുണ്യത്തിന്റെ എക്കൗണ്ടിൽ അതിന്റെ ഫലം ക്രെഡിറ്റ് ചെയ്യും. അതെടുത്ത് നമുക്ക് അനുഗ്രഹങ്ങളായി ഈശ്വരൻ തിരികെ നൽകുന്നു. അതിന് നാം പലേ പേരുകൾ വിളിക്കുന്നു. കർമ്മഫലമെന്നോ മുജ്‌ജമ്മ സുകൃതമെന്നോ ഒക്കെ പറയാം. ആത്യന്തികമായി പറഞ്ഞാൽ നാം നന്മ ചെയ്താൽ അതിന്റെ ഫലം നന്മയായി തന്നെ ലഭിക്കും. തിന്മ ചെയ്താൽ തിന്മയായിരിക്കും ലഭിക്കുകയെന്നും സുരേഷ് കാനപ്പിള്ളി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *