സിറ്റി സർവീസ് ആരംഭിക്കും, ന്യൂമാൻ കോളേജ് ജങ്ങ്ഷനിലെ തിരക്ക് നിയന്ത്രിക്കും; ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ വിവിധ തീരുമാനങ്ങളുമായി തൊടുപുഴ നഗരസഭ
തൊടുപുഴ: നഗരത്തിലെ ട്രാഫിക് സംബന്ധിച്ച വിഷയങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം നടത്തിയത്. തൊടുപുഴ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീറ ജലീൽ അധ്യഷത വഹിച്ച യോഗത്തിൽ തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് പങ്കെടുത്തു. തൊടുപുഴ മുനിസിപ്പാലിറ്റി പി.എ.ഐ ജി.എസ് ദേവസേനൻ, എസ്.പി.എച്ച്.ഐ പ്രജേഷ്കുമാർ, തൊടുപുഴഎസ് ആർ ടി ഒ, എ എം വി ഐ നിസാർ ഹനീഫ, ഇടുക്കി ഓഫീസ് ജെ.എസ് ആർ.ഡി.ഒ –








































