ചെന്നൈ: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാൻ ആലോചിച്ച് തമിഴ്നാട് സർക്കാർ. ഓഗസ്റ്റ് 5 ന് നടക്കുന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മന്ത്രി വിളിച്ചു ചേർത്ത ഗൂഢാലോചന യോഗത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഈ നിർദേശം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയിരുന്നതാണ്.

ഈ കാര്യം പരിഗണനയിലാണെന്നും വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയർത്താനും ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താണം, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് കൂടി നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് അധ്യാപക സംഘടനാ പ്രതിനിധികൾ മുന്നോട്ടുവച്ചത്.
മുൻപും ഇത് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നാണ് വിവരം.






