Timely news thodupuzha

അശാസ്ത്രീയമായ കലുങ്ക് സംരക്ഷണ ഭിത്തി നിർമ്മാണം; അപകടത്തിന് കാരണമാകുമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌

തൊടുപുഴ: മുട്ടം കോടതി റോഡിൽ ആശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തി അപകടം വരുത്തി വെക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. സണ്ണി മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സെബാസ്റ്റ്യൻ മാത്യു എന്നിവർ പറഞ്ഞു.

ദിവസനെ നൂറുകണക്കിനു വിദ്യാർഥികളും കോടതിയിൽ വരുന്ന ആളുകളും സഞ്ചരിക്കുന്ന ഈ റോഡിൽ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെ റോഡിലേക്ക് ഇറക്കി വച്ച് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചിരിക്കുന്നത് അത്യന്തം അപകടമായ രീതിയിലാണ്.

ഇത് എത്രയും വേഗം പൊളിച്ചു മാറ്റി അപകടം ഒഴിവാക്കാൻ പൊതുമരാമത്തു വകുപ്പ് വേണ്ട നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇടുക്കി ജില്ല ലീഗൽ സർവീസ് അതോറിറ്റിയ്ക്കും തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫിനും പരാതി നൽകുമെന്നും അറിയിച്ചു. ഇത്രയും നിരുത്തരവാദമായ പണി നടത്തിയ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *