Timely news thodupuzha

പുനർജനി കേസിൽ വി.ഡി സതീശന് ക്ലീൻചിറ്റ്

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെതിരേ യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയിൽ ഒരു രൂപയുടെ അഴിമതി പോലും നടന്നിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എട്ട് വർഷമായി നീണ്ടു നിന്ന കേസിനാണ് ഇതോടെ അറുതിയാകുന്നത്.

പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാറിൻ്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ജില്ലാ ഭരണകൂടത്തിൻറെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയാണോ ഈ പദ്ധതി നടപ്പാക്കിയതെന്നും വിജിലൻസ് അന്വേഷിച്ചിരുന്നു.

2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശൻ്റെ FCRA, FEMA, വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം എന്നിവയുടെ ചട്ടലംഘനങ്ങൾഎന്നിവയും പരിശോധിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *