Timely news thodupuzha

logo

മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിൽ നൂറാം ഗോൾ നേടി മെസി

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ് ഗോൾ പിന്നിട്ട് മെസി. കുറസാവോയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണു അർജന്‍റീനിയൻ താരം ലയണൽ മെസി നൂറ് ഗോൾ നേട്ടം പിന്നിട്ടത്. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ അന്താരാഷ്ട്ര കരിയറിലെ നൂറാം ഗോൾ. മത്സരത്തിൽ മെസി ഹാട്രിക് നേടി.

ആദ്യപകുതിയുടെ ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു ശേഷം 33, 37 മിനിറ്റുകളിലും അടുത്ത ഗോളുകൾ മെസി നേടി. 174 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ ഈ നേട്ടം. കഴിഞ്ഞ മത്സരത്തിൽ പനാമയ്ക്കെതിരെ അവസാനവേളയിൽ മെസി 99-ൽ എത്തിയിരുന്നു. ഫ്രീ കിക്കിലൂടെയാണ് 99-ാം ഗോളിൽ എത്തിയത്. അതുകൊണ്ടു തന്നെ ഈ സൗഹൃദമത്സരത്തിൽ വലിയ നേട്ടത്തിലേക്ക് മെസി എത്തിച്ചേരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഗോൾ വേട്ടക്കാരിൽ ഇനി മെസിക്ക് മുന്നിലുള്ളത് 122 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും 109 ഗോളുകളുമായി അലി ഡെയും മാത്രമാണ്.

Leave a Comment

Your email address will not be published. Required fields are marked *