Timely news thodupuzha

logo

ചെകുത്താന്റെ നാടായി കേരളം, ഇന്നു വെട്ടിക്കൊലപ്പെടുത്തിയത് ആറുവയസുകാരനടക്കം മൂന്നു പേരെ

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറുന്നു. ദിവസേന ഒന്നെന്ന കണിക്കിൽ മിക്ക ദിവസങ്ങളിലും കൊലപാതകങ്ങളടക്കമുള്ള അക്രമങ്ങൾ പെരുകുന്നു. ഇന്നുച്ചവരെ കേരളത്തിൽ മൂന്നു പേരാണ് വെട്ടേറ്റു മരിച്ചത്. മൂന്നു പേരും കൊല്ലപ്പെട്ടത് ബന്ധുക്കൾ തമ്മിലുള്ള സഘർഷത്തിൽ. അക്രമത്തിനു കാരണം സാമ്പത്തികം. നിഷ്ക്രിയമായ പൊലീസും ക്രിമിനലുകൾക്കു ലഭിക്കുന്ന സംരക്ഷണവുമാണ് കരളത്തിലെ ക്രമസമാധാനനില ഇത്ര വഷളാകാൻ കാരണം.

നെടുമങ്ങാട് അരുവിക്കരയിൽ സർക്കാർ ഉദ്യോ​ഗസ്ഥന്റെ വെട്ടേറ്റ് ഭാര്യാ മാതാവ് കൊല്ലപ്പെട്ടു. ഭാര്യയെയും വെട്ടിപ്പരുക്കേല്പിച്ച് ഇയാൾ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. പിന്നീടു സ്വയം തീകൊളുത്തി. തിരുവനന്തപുരം മെഡിക്കൽ കോളെജ് ഉദ്യോ​ഗസ്ഥൻ അലി അക്ബറാണ് സ്വന്തം വീട്ടിൽ അക്രമം അഴിച്ചു വിട്ടത്. ഇന്നു പുലർച്ചെ ആയിരുന്നു സഭവം. അടുത്ത മാസം സർവീസിൽ നിന്നു വിരമിക്കാനിരിക്കെയാണ് അലി അക്ബർ. ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉള്ളതായി പറയപ്പെടുന്നു. വീട്ടുകാരുമായി അത്ര നല്ല ബന്ധത്തിലല്ല. വീടിന്റെ മുകളിലെ നിലയിൽ ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. ഭാര്യ മുംതാസും ഭാര്യാ മാതാവ് സാഹിറയും മക്കളും താഴത്തെ നിലയിലും. നെടുമങ്ങാട് ​ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് മുംതാസ്.
ഇന്നു പുലർച്ചെ അലി അക്ബർ ഭാര്യയുമായി വഴക്കുണ്ടാക്കി തടസം പിടിക്കാനെത്തിയ ഭാര്യാ മാതാവിനെ വെട്ടി വീഴ്ത്തുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഒപ്പം ഭാര്യയെയും വെട്ടി. പരുക്കേറ്റ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീളുത്തി. മുംതാസിനു അതീവ ​ഗുരുതരമായി പരുക്കേറ്റു. പിന്നീടാണ് അലി അക്ബർ സ്വയം തീ കൊളുത്തിയത്. ഇയാളെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് മം​ഗലം ഡാമിലാണ് മറ്റൊരു കൊലപാതകം നടന്നത്. ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പാറുക്കുട്ടി എന്ന വൃദ്ധയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെത്തുടർന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നു മം​ഗലം ഡാ പോലീസ്. ഭർത്താവ് നാരായണൻ പൊലീസിൽ നേരിട്ട് ഹാജരായി കുറ്റം സമ്മതിച്ചു.
തൃശൂരിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുടുബാം​ഗങ്ങൾ ഏറ്റമുട്ടി. സംഘർഷത്തിൽ ആറു വയസുകാരൻ വെട്ടേറ്റു മരിച്ചു. തൃശൂർ മുപ്ലിയത്ത് ഇന്നു പുലർച്ചെയാണ് സംഭവം. അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ആറു വയസുകാരനു വെട്ടേറ്റത്. അതിഥി തൊഴിലാളിയുടെ മകൻ നാജുർ ഇസ്ലാം ആണ് മരിച്ചത്. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ്. സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേന്റെ പുറത്തും പവിൻ, സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *