Timely news thodupuzha

കൊല്ലത്ത് രണ്ടു അപകടങ്ങളിലായി മൂന്നു മരണം

കൊല്ലം: സ്ഥലത്തെ ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്. കാറുകള്‍ കൂട്ടിയിടിച്ച് കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡോ. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളുമാണ് പരിക്കേറ്റ് കൊല്ലം സ്വകാര്യമെഡിക്കല്‍ കോളെജിൽ ചികിത്സയിലാണ്.

ഇരുവരുടേയും പരിക്ക് ഗുരുതരമാണ്. ഹോമിയോ ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയില്‍ വെച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡ് വാങ്ങി തിരികെ കായംകുളത്തെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈപ്പാസുണ്ടായ ബൈക്ക് അപകടത്തില്‍ നെടുമ്പന സ്വദേശി വി.ജി.രഞ്ജിത്തും മരിച്ചു.

കൊല്ലം കളക്ടറേറ്റ് ജീവനക്കാരനാണ് രഞ്ജിത്ത്. നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന ഓടയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a Comment

Your email address will not be published. Required fields are marked *