Timely news thodupuzha

logo

‘ടാസ്ക് എക്സലൻസ് അവാർഡ് – 2024’ മാതൃകാപരം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജും തൊടുപുഴ ട്രൈബൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി അറക്കുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽനിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിപ്പിച്ച ടാസ്ക് എക്‌സലൻസ് അവാർഡ് വിതരണം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മേഖലയുടെ പ്രത്യേകത പരിഗണിച്ച് ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കൂടുതൽ എയ്ഡഡ് കോഴ്സുകൾ അനുവദിക്കാൻ സർക്കാർ തലത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ നൂറ്റി അൻപതോളം വിദ്യാർത്ഥികൾക്കാണ് ഉന്നത വിജയത്തിനുള്ള അനുമോദനം നൽകിയത്. ചടങ്ങിന് കോളജ് പ്രിൻസിപ്പാൾ ഡോ: രാജേഷ് കെ. എരുമേലി സ്വാഗതം ആശംസിച്ചു. മല അരയ മഹാസഭ സംസ്ഥാന അധ്യക്ഷനും ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിന്റെയും മുരിക്കുംവയൽ ശ്രീശബരീശ കോളജിന്റെയും മാനേജരുമായ എം കെ. സജി അധ്യക്ഷത വഹിച്ചു. മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ സജീവ് മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിനോടനുബന്ധിച്ച് നടത്തിയ മുഖാമുഖം പരിപാടിയിൽ എം.ജി.യു – യു.ജി.പി മാസ്റ്റർ ട്രൈനർ ഡോ: ജിതിൻ ജോയ് നാലുവർഷ ബിരുദ പ്രോഗ്രാമിനെ സംബന്ധിച്ച സെമിനാർ നയിച്ചു. ശ്രീശബരീശ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രഫ: സ്വാതി കെ. ശിവൻ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് വൈസ് പ്രിൻസിപ്പാൾ പ്രഫ: സുബിൻ വി. അനിരുദ്ധൻ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ: ബിനീഷ് സി. ബി, പ്രഫ: ഗോപിക എം, പ്രഫ: ആഷിന ഇബ്രാഹിം, ട്രൈബൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വി എം. ദിലീപ്കുമാർ, സെക്രട്ടറി സി. ആർ ദിലീപ്കുമാർ, വാർഡ് മെമ്പർ ഗീത തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *