Timely news thodupuzha

logo

മോദിയുടെ പരാമർശം ചരിത്രത്തിലെ ഏറ്റവും വലിയ ​ഗാന്ധി നിന്ദ: മാപ്പ് പറയണമെന്ന് എ.എ റഹീം എം.പി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീം എം.പി. ​

ഗാന്ധി സിനിമയിലൂടെയാണ് ​ഗാന്ധിയെ ലോകം അറിഞ്ഞത് എന്നല്ല, ഗാന്ധി വധത്തിലൂടെ ആർഎസ്എസിനെ നിരോധിച്ചതിലൂടെയാണ് ലോകം ആർഎസ്എസിനെ അറിഞ്ഞത് എന്നായിരുന്നു മോദി പറയേണ്ടത്. അതാണ് ചരിത്ര യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം. ഗാന്ധി വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രചാരകനായി മാറിയില്ല.

ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആർഎസ്എസ് വിരോധി. തുടർച്ചയായി മോദി നടത്തുന്ന രാജ്യവിരുദ്ധ നിലപാടുകൾ തുറന്ന് കാട്ടാൻ നിരന്തര ഇടപെടൽ ഉണ്ടാകുമെന്നും ജനങ്ങളോട് ഗാന്ധി ആരാണെന്ന കാര്യം തുറന്നു പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *