Timely news thodupuzha

logo

മുതലക്കോടം സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

മുതലക്കോടം: സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ 2023 അക്കാദമിക് വർഷത്തെ മെറിറ്റ് ഡേ നടത്തി. സെന്റ് ജോർജ്സ് ഓഡിറ്റോറിയത്തിൽ ചേർന്ന മെറിറ്റ് ഡേ ആഘോഷങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡി.ജി.പിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടോമിൻ ജെ തച്ചങ്കിരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. രൂപത വികാർ ജനറാൾ മോൻസിന്ജർ ഡോ പയസ് മലേകണ്ഠത്തിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ റവ ഡോ ജോർജ് താനത്തുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ പോൾ ഇടത്തൊട്ടി, പി ടി എ പ്രസിഡന്റ് റൂബി വര്ഗീസ് സ്കൂൾ ലീഡേഴ്‌സ് സാന്റ ടോം, ക്രിസ്റ്റോ ബോസ് എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയിൽ വികാരി ജനറലും ഡി.ജി.പിയും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു. മെറിറ്റ് ഡേയിൽ വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ് സ്വാഗതവും എച്ച്.എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ജോമോൻ ജോർജ് നന്ദിയും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *