Timely news thodupuzha

logo

വായനാ ദിനാചരണത്തിന്റെ ഭാഗമായി കുമ്പംകല്ല് ബി.റ്റി.എം എൽ.പി സ്കൂളിലെ കുട്ടികൾ ഇടവെട്ടി പ്രണവം ലൈബ്രറി സന്ദർശിച്ചു

ഇടവെട്ടി: ലോക വായനാ ദിനാചരണത്തോട് അനുബന്ധിച്ച് കുമ്പംകല്ല് ബി.റ്റി.എം എൽ.പി സ്കൂളിലെ കുട്ടികളും അധ്യാപകരും ഇടവെട്ടി പ്രണവം ലൈബ്രറി സന്ദർശിക്കുകയും വായനാ ദിനാചരണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപക അതിത യോഗം ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് റ്റി.സി. ചാക്കോ വായനശാലയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. വായിച്ചു വളരേണ്ടതിന്റെ ആവിശ്യം കുട്ടികളെ ബോധ്യപ്പെടുത്തി അദ്ധ്യാപിക ജസീന, ലൈബ്രറേറിയൻ ഗീത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും അവസരമൊരുക്കി.

Leave a Comment

Your email address will not be published. Required fields are marked *