Timely news thodupuzha

logo

പൊതുമാർക്കറ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് പ്രക്ഷോഭം ആഹ്വാനം ചെയ്തു

വണ്ണപ്പുറം: പ‍ഞ്ചായത്തിലെ പൊതുമാർക്കറ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് പ്രക്ഷോഭം ആഹ്വാനം ചെയ്തു. വണ്ണപ്പുറം ​ഗ്രാമപ‍ഞ്ചായത്തിലെ 10 വർഷം പോലും പൂർത്തിയാകാത്ത പുതിയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള തീരുമാനമാണ് ഭരണസമിതി എടുത്തിരിക്കുന്നത്.

ഭരണ സമിതിയുടെ തീരുമാനം പുന:പരിശോധിക്കണമെന്നും ഇതിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് യൂത്ത് ലീ​ഗ് ഭാരവാഹികൾ രം​ഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി നടത്തുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന് മുന്നോടിയായി പഞ്ചായത്തിലെ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മതിലുകളിലെല്ലാം നോട്ടീസ് പതിപ്പിച്ചു. സംഘടനയുടെ ആവശ്യങ്ങൾ എഴുതി ചേർത്തിരിക്കുന്ന നോട്ടീസാണ് മതിലുകളിൽ ഒട്ടിച്ചിരിക്കുന്നത്. സംഭവത്തിനെതിരെ പ്രതിഷേധം നടത്തുമെന്ന് യൂത്ത് ലീ​ഗ് ഇതിനോടകം തന്നെ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *